വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിൻ്റെ അംഗത്വം ഹൈക്കോടതി റദ്ദാക്കി. ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനാണ് നടപടി. ഇരുപത്തി ഒന്നാം വാർഡ് അംഗം സുനിൽ ചുവട്ടു പാടത്തിൻ്റെ അംഗത്വമാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയതിന് ഒപ്പമാണ് സുനിലിന്റെ സത്യപ്രതിജ്ഞ റദ്ദാക്കിയത്.ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രപതിജ്ഞ ചെയ്തത് തികഞ്ഞ ചട്ടലംഘനമാണെന്നും നാലാഴ്ചയ്ക്കുള്ളിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനുമാണ് കോടതിയുടെ നിർദേശം. എൽ‍ഡിഎഫ് അംഗം സി കണ്ണനാണ് സുനിലിനെതിരെ പരാതി നൽകിയത്.also read; പ്രധാന ഉദ്യോഗസ്ഥരെ മാനദണ്ഡങ്ങൾ പാലിക്കാതെ നീക്കം ചെയ്തു; എംജി സർവകലാശാല വിസിക്കെതിരെ ഗുരുതര ആരോപണംചട്ടലംഘനം നടത്തിയ സുനിലിനെ അംഗമായി തുടരാന്‍ അനുവദിക്കരുതെന്ന് കണ്ണൻ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സത്യപ്രതിജ്ഞ അസാധുവാക്കുകയാണ് കോടതി ചെയ്തത്. ഭരണഘടനാ വിരുദ്ധമായ നടപടികൾ സ്വീകരിച്ചതിനെ കോടതി രൂക്ഷമായി വിമർശിച്ചു.The post ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തു; വടക്കഞ്ചേരി പഞ്ചായത്തിലെ അംഗത്തിൻ്റെ അംഗത്വം ഹൈക്കോടതി റദ്ദാക്കി appeared first on Kairali News | Kairali News Live.