കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കില്ലെന്ന വാദവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. കെ എൻ ബാലഗോപാൽ എംഎൽഎ രൂക്ഷവിമർശനം നടത്തിയതിനുപിന്നാലെയായിരുന്നു വി ഡി സതീശൻ ന്യായങ്ങൾ നിരത്തിയത്. ബജറ്റിൽ സ്വകാര്യവൽക്കരണത്തെക്കുറിച്ച് ഒരു വാചകവും പരാമർശിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിലെ ജനങ്ങൾ റെക്കോർഡ് ഭൂരിപക്ഷം നൽകിയാണ് യുഡിഎഫിനെ അധികാരത്തിൽ എത്തിച്ചതെന്നും വി ഡി സതീശൻ പറഞ്ഞു.കഴിഞ്ഞ സർക്കാരിന്റെ നയങ്ങളെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചിരുന്നു. ഞങ്ങൾ ജനങ്ങളുമായി നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു.ഭാവി കേരളത്തെ നിർമ്മിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകി.പരമ്പരാഗത രീതിയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ബജറ്റ് അല്ല.കാലഹരണപ്പെട്ട കാര്യങ്ങളെ മാറ്റി നിർത്തി.കാലം മാറി.ഭാവിയിലേക്കുള്ള ബജറ്റ് ആണ്.also read:‘മുഖ്യമന്ത്രിയെ വി എം സുധീരൻ തന്നെ ഓർമിപ്പിക്കുന്നു’; യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെ രൂക്ഷമായി വിമർശിച്ച് കെ എൻ ബാലഗോപാൽ എംഎൽഎജനങ്ങളുടെ തലയിൽ നികുതി ഭാരം കെട്ടിവയ്ക്കാതെ ഈ സർക്കാർ ഖജനാവ് നിറയ്ക്കും.സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ചു. സ്വകാര്യവൽക്കരണത്തെക്കുറിച്ച് ഒരു വാചകം ഇല്ല. ബജറ്റിൽ ഇല്ലാത്ത കാര്യമാണ് പുറത്ത് ചർച്ച ഏതെങ്കിലും ഒരു പൊതുമേഖല സ്ഥാപനം സ്വകാര്യവൽക്കരിക്കുമെന്ന ഒരു വാചകം ഉണ്ടോയെന്നും വി ഡി സതീശൻ ചോദിച്ചു.The post ‘കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കില്ല’; മലക്കം മറിഞ്ഞ് വി ഡി സതീശൻ appeared first on Kairali News | Kairali News Live.