യുഡിഎഫ് സർക്കാരിന്റെ സ്വകാര്യവൽക്കരണത്തെ മാത്രം ലക്ഷ്യം വച്ചുള്ള ബജറ്റിനെ നിയമസഭയിൽ രൂക്ഷമായി വിമർശിച്ച് കെ എൻ ബാലഗോപാൽ എംഎൽഎ.സർക്കാരിൻറെ ദിശ ശരിയല്ലയെന്നത് വ്യക്തമാണെന്നും കടലും തുറമുഖവും ആകാശവും സ്വകാര്യവൽക്കരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.ഇലക്ട്രിസിറ്റി മേഖലയെയും സർക്കാർ സ്വകാര്യവൽക്കരിക്കുകയാണെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.സ്വകാര്യവൽക്കരണത്തിന് നിലമൊരുക്കാൻ തുറമുഖങ്ങൾ വിൽക്കാനാണ് നീക്കം. എയർപോർട്ടുകൾ വിൽക്കാനും നീക്കം നടക്കുന്നുവെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് വി ഡി സതീശൻ മുൻപ് നടത്തിയ പ്രസംഗം സഭയിൽ ഉയർത്തിയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വീര്യം കുറഞ്ഞ മദ്യത്തിൽ കഴിഞ്ഞ സർക്കാർ നികുതി നിശ്ചയിച്ചില്ലെന്നും ബാലഗോപാൽ പറഞ്ഞു.also read:ചെല്ലാനത്തെ രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണം അട്ടിമറിക്കാൻ യുഡിഎഫ് സർക്കാർ നീക്കംഹോർട്ടി വൈനാണ് നികുതി നിശ്ചയിച്ചത്. മദ്യ വ്യാപനം ഉണ്ടാകും. അതുകൊണ്ടാണ് കഴിഞ്ഞ സർക്കാർ അങ്ങനെ തീരുമാനിച്ചത്. ഇതിൽ സതീശന്റെ പഴയ പ്രതികരണം ഓർക്കണം.ഇപ്പോൾ മുഖ്യമന്ത്രിയെ വി എം സുധീരൻ തന്നെ ഓർമ്മിപ്പിക്കുന്നു. കേന്ദ്രത്തിനെതിരെ കമാ എന്നൊരക്ഷരം ബജറ്റിൽ ഇല്ല. അരമണിക്കൂർ കറണ്ട് കട്ട് ആസൂത്രിതം. വൈദ്യുതി മേഖല സ്വകാര്യവത്കരിക്കാൻ ഉള്ള നീക്കമാണ്.അരമണിക്കൂർ ഒരു മണിക്കൂർ കട്ടായി മാറും.സ്വകാര്യ മേഖലയാണ് നല്ലതെന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കാനാണ് ശ്രമിക്കുന്നത്.മാർച്ച് മാസം വരെയുള്ള മുഴുവൻ ബില്ലുകളും കൊടുത്തുതീർത്താണ് കഴിഞ്ഞ സർക്കാർ പോയത്. കഴിഞ്ഞ ബജറ്റിൽ വി എസ് സെന്ററിനായി തുക മാറ്റിവച്ചു.ഇത്തവണ അതിനെക്കുറിച്ച് പരാമർശം പോലുമില്ല.സംസ്ഥാനത്തെ വിറ്റഴിക്കരുതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.The post ‘മുഖ്യമന്ത്രിയെ വി എം സുധീരൻ തന്നെ ഓർമിപ്പിക്കുന്നു’; യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെ രൂക്ഷമായി വിമർശിച്ച് കെ എൻ ബാലഗോപാൽ എംഎൽഎ appeared first on Kairali News | Kairali News Live.