കേരള തീരത്തെ അമൂല്യവും അപൂര്‍വവുമായ കരിമണല്‍ സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ജനങ്ങളെ ആകെ അണിനിരത്തിക്കൊണ്ട് അതിശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.ഈ പ്രക്ഷോഭത്തില്‍ വി എം സുധീരന്‍ അടക്കം യോജിക്കാവുന്ന എല്ലാവരുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൈകോര്‍ത്ത് നീങ്ങും. ലോലപരിസ്ഥിതിയെയും തീരദേശ ജനതയെയും അപകടപ്പെടുത്തിക്കൊണ്ട് സ്വകാര്യ ഖനനലോബിക്ക് വന്‍ലാഭമുണ്ടാക്കി ക്കൊടുക്കാനുള്ള ഈ നീക്കത്തില്‍ അഴിമതിയുടെ സാധ്യതകളും ദേശരക്ഷാ പ്രതിസന്ധികളും ഒളിഞ്ഞു കിടക്കുന്നതായും ബിനോയ് വിശ്വം പറഞ്ഞു.also read; യുഡിഎഫ് നാണവും മാനവും വെടിഞ്ഞ് പിഎംശ്രീയുടെ വഴിക്ക് പോവുകയാണ്: ബിനോയ് വിശ്വംആരോഗ്യ – വിദ്യാഭ്യാസ മേഖലകളിലുള്‍പ്പെടെ എല്ലാ ക്ഷേമസേവനരംഗങ്ങളിലും സര്‍ക്കാര്‍ നേരിട്ട് നടത്തിയ നിക്ഷേപങ്ങളുടെ സാമൂഹ്യ വികാസ സൂചികകളിലുണ്ടാക്കിയ ഉജ്വലമായ നേട്ടങ്ങളിലൂടെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി വളരാന്‍ കേരളത്തിന് കഴിഞ്ഞത്. ഈ വസ്തുതയെ തമസ്കരിച്ചു കൊണ്ടും കടഭീതിയുടെ വ്യാജപ്രതീതി സൃഷ്ടിച്ചു കൊണ്ടും സമൂഹത്തിന്റെ പൊതു വിഭവങ്ങള്‍ സ്വകാര്യ മേഖലക്ക് കൊള്ളയടിക്കാന്‍ അവസരം സൃഷ്ടിക്കുകയാണ് യുഡിഎഫിന്റെ ധവളപത്രവും ബജറ്റും. അവയിലൂടെ മുന്നോട്ടുവെക്കുന്ന ഏറ്റവും അപകടകരമായ നിര്‍ദ്ദേശങ്ങളില്‍ ഒന്നാണ് സ്വകാര്യ കരിമണല്‍ ഖനനമെന്ന് അദ്ദേഹം വ്യക്തമാക്കി.കെ. എം. എം.എല്‍, ഐ.ആര്‍. ഇ.എല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി നിയന്ത്രിതവും ക്രമീകൃതവുമായി ഖനനം നടത്തിവന്ന പൊതുനയമായിരുന്നു കേരളം ഇതുവരെ സ്വീകരിച്ചിരുന്നത്. ഇതില്‍നിന്നുള്ള കുതന്ത്രപൂര്‍ണമായ വ്യതിചലനത്തിന് വി.ഡി. സതീശന്‍ സര്‍ക്കാര്‍ കേരളത്തിലെ ജനാധിപത്യ സമൂഹത്തോട് കണക്ക് പറയേണ്ടിവരും.തോട്ടപ്പള്ളി, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലകളിലും കൊല്ലത്തെ തീരദേശങ്ങളിലും കരിമണല്‍ ഖനനത്തിനെതിരായി മത്സ്യത്തൊഴിലാളി ജനതയും പരിസ്ഥിതി പ്രവര്‍ത്തകരും എല്ലാം നടത്തിയ പോരാട്ടം ചരിത്രപരമാണ്. ജനങ്ങളുടെ അതിജീവനോന്‍ മുഖമായ ആ സമരവീര്യം കെട്ടടങ്ങിയെന്ന് യുഡിഎഫ് സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ മൂഢ സ്വര്‍ഗ്ഗത്തില്‍ ആണെന്ന് വരും ദിനങ്ങള്‍ തെളിയിക്കും.ജൂലായ് മൂന്നാം വാരത്തില്‍ ആലപ്പുഴയില്‍ കരിമണല്‍ ഖനനത്തിനെതിരെ സി പി ഐ ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചു.The post സര്ക്കാർ കരിമണല് സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതി നൽകുന്നു; ‘കരിമണല് സര്ക്കാരി ‘നെതിരെ പ്രക്ഷോഭം നടത്തുമെന്ന് ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.