മുംബൈ \ മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വച്ചുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മഴയത്ത് കോച്ചിന്റെ വാതില്‍ അടക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ചര്‍ച്ച്‌ഗേറ്റില്‍ നിന്ന് നല്ലസോപാരയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് ലോക്കല്‍ ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുകയായിരുന്ന മായങ്ക് ലോഹാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഗോരേഗാവിനും കാന്തിവലിക്കും ഇടയില്‍ വച്ച് ഇയാള്‍ മറ്റൊരു യാത്രക്കാരനുമായി രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.കൊലപാതക ശേഷം പ്രതി കൈയില്‍ കത്തിയും പിടിച്ച് നടന്നുപോകുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. മെറ്റല്‍ സീറ്റുകളിലൂടെ രക്തക്കറകള്‍ ഒലിച്ചിറങ്ങുന്നതും വീഡിയോയില്‍ കാണാം.കറുത്ത ഷര്‍ട്ടിന്റെ ബട്ടണുകള്‍ മുഴുവന്‍ അഴിച്ചിട്ട പ്രതി, ട്രെയിനിന്റെ തറയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഇരയെ തിരിഞ്ഞു നോക്കുമ്പോള്‍ യാത്രക്കാര്‍ ചിതറിയോടുന്നതും വീഡിയോയിലുണ്ട്. ആരും തന്നെ പ്രതിയെ തടയാനോ അടുത്തേക്ക് ചെല്ലാനോ ശ്രമിച്ചില്ല.വെസ്റ്റേണ്‍ റെയില്‍വേ പോലീസിന്റെ പറയുന്നതനുസരിച്ച്, തര്‍ക്കം രൂക്ഷമായതോടെ ചില യാത്രക്കാര്‍ പ്രതിയെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതില്‍ പ്രകോപിതനായ പ്രതി തന്റെ ബാഗില്‍ നിന്ന് കത്തിയെടുത്ത് ലോഹാറിന് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ലോഹാര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു റെയില്‍വേ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഏറ്റെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. ഒളിവില്‍ പോയ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ പിടികൂടാന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.Content Highlights: A passenger was stabbed to death inside a moving Mumbai local train following a dispute over closing the coach door during rain. The incident occurred on Tuesday night in a first-class compartment traveling from Churchgate to Nallasopara. Police identified the suspect and formed special teams to arrest him.