‘അതൊക്കെ വല്ലാത്ത പൂതി തന്നെ’; മുഖ്യമന്ത്രിക്ക് ചുട്ടമറുപടി നൽകി പ്രതിപക്ഷനേതാവ്

Wait 5 sec.

പ്രതിപക്ഷ നേതാവിനെയും പാർട്ടി സെക്രട്ടറിയെയും അണികൾ ചോദ്യം ചെയ്യുകയാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് നിയമസഭയിൽ ചുട്ടമറുപടി നൽകി പിണറായി വിജയൻ.അതൊക്കെ വല്ലാത്ത പൂതിയാണെന്നാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. വലതുപക്ഷ മാധ്യമങ്ങൾ കൊത്തിക്കയറി വലിച്ചു കീറിയിട്ടുണ്ടെന്നും തന്നെയോ അണികളെയോ ഈ സ്ഥാനത്ത് വേണ്ടെന്ന് ആരും തീരുമാനിച്ചിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.കോൺ​ഗ്രസിനെ മുഖ്യമന്ത്രി തർക്കവുമായി ബന്ധപ്പെട്ട് വി ഡി സതീശൻ നടത്തിയ പരാമർശത്തെ തുടർന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.ജനാധിപത്യ പാർട്ടികളിൽ മുഖ്യമന്ത്രി തർക്കമൊക്കെ ഉണ്ടാകുമെന്നും തന്നെക്കാൾ അർഹതപ്പെട്ടവർ പാർട്ടിയിലുണ്ടെന്നും ഞങ്ങൾ സർക്കാരുമായി മുന്നോട്ടുപോകുന്നുവെന്നാണ് വി ഡി സതീശൻ പറഞ്ഞത്.also read:ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തു; വടക്കഞ്ചേരി പഞ്ചായത്തിലെ അംഗത്തിൻ്റെ അംഗത്വം ഹൈക്കോടതി റദ്ദാക്കിഅതേസമയം, നിയമസഭയിൽ യുഡിഎഫ് ബജറ്റിനുപിന്നിലെ നി​ഗൂ‍ഢ ലക്ഷ്യങ്ങളെക്കുറിച്ച് പ്രതിപക്ഷം പ്രതിഷേധം നടത്തുകയാണ്. കേരളത്തിലെ കരിമണൽ ഖനനമടക്കമുള്ള മേഖലകൾ സ്വകാര്യ കമ്പനികൾക്ക് തീറെഴുതുന്ന നയങ്ങൾക്കെതിരെ പ്രതിപക്ഷം ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്. പ്രതിഷേധം രൂക്ഷമായതോടെ വി ഡി സതീശൻ മലക്കം മറിയുന്ന നിലപാടുകളാണ് സ്വീകരിച്ചത്. കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കില്ലെന്നാണ് വി ഡി സതീശൻ പറഞ്ഞത്.The post ‘അതൊക്കെ വല്ലാത്ത പൂതി തന്നെ’; മുഖ്യമന്ത്രിക്ക് ചുട്ടമറുപടി നൽകി പ്രതിപക്ഷനേതാവ് appeared first on Kairali News | Kairali News Live.