കൊച്ചി | ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും തന്നെ നീക്കിയ നടപടി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഡോ. കെ ജെ റീന. സ്ഥലംമാറ്റത്തിനെതിരെയുള്ള നിയമപോരാട്ടത്തില്‍ നിന്നും താന്‍ പിന്നോട്ടില്ലെന്നും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കി.ഡോ. കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ നടപടി. ട്രൈബ്യൂണല്‍ നടപടികള്‍ പാലിച്ചില്ലെന്ന് കാണിച്ചായിരുന്നു ഹൈക്കോടതി വിധി പുതിയ ഡിഎച്ച്എസിന് ചുമതല ലഭിച്ച ശേഷമാണ് ഡോ. കെ. ജെ. റീന ട്രൈബ്യൂണലിനെ സമീപിച്ചതെന്നും ഇത് കൃത്യമായ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.റീനയുടെ ആരോഗ്യവകുപ്പ് ഡയറക്ടറായുള്ള കാലാവധി അവസാനിച്ചതാണെന്നും, അവരെ തരംതാഴ്ത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.Content Highlights:Dr. K.J. Reena announced she will continue legal proceedings against the Kerala High Court verdict upholding her removal as DHS. The High Court had canceled the Administrative Tribunal’s stay on her transfer following a state government appeal. The government stated her tenure had ended and she was not demoted.