പാലക്കാട്| പാലക്കാട് മാത്തൂരില്‍ യുവാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് സുഹൃത്തിന്റെ സഹോദരന്‍. സംഭവത്തില്‍ മാത്തൂര്‍ കരിയങ്കോട് ആനിക്കോട് സ്വദേശി ചേരിങ്കല്‍ വീട്ടില്‍ സതീഷ് കുമാറി(43)ന് ഗുരുതര പരുക്കേറ്റു. ഒളിവില്‍ പോയ പ്രതി ചേരിങ്കല്‍ വീട്ടില്‍ രമേശി(49)നെ കോട്ടായി പോലീസ് കോയമ്പത്തൂരില്‍ നിന്ന് പിടികൂടി. സതീഷിന്റെ മുതുകിലും കഴുത്തിലുമാണ് ഗുരുതരമായ പരുക്കേറ്റത്. ഇയാളെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഞായറാഴ്ച കോട്ടായി ആനിക്കോട് വെച്ചായിരുന്നു ആസിഡ് ആക്രമണമുണ്ടായത്. സതീഷ് കുമാറും പ്രതി രമേശിന്റെ സഹോദരന്‍ രതീഷും അടുത്ത സുഹൃത്തുക്കളാണ്. രോഗബാധിതനായി വീട്ടില്‍ കഴിയുകയാണ് പ്രതിയുടെ സഹോദരന്‍. ഇയാളെ കാണാന്‍ വേണ്ടി സതീഷ് വീട്ടിലെത്തിയതായിരുന്നു. രതീഷിനെ കണ്ട് തിരികെ മടങ്ങുന്നതിനിടെ രമേശ് സതീഷിന്റെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതിയായ രമേശ് ഇവിടെ നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ രാത്രിയാണ് പ്രതിയെ കോയമ്പത്തൂരില്‍ നിന്നും കോട്ടായി പോലീസ് പിടികൂടിയത്. റബ്ബര്‍ കൃഷി നടത്തുന്ന രമേശ് അവിടെ ഉപയോഗിക്കുന്ന ആസിഡാണ് സതീഷിന്റെ ദേഹത്ത് ഒഴിച്ചത്.രതീഷിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നത് സതീഷാണ്. എന്നാല്‍ ഇവരുടെ വീട്ടിലുണ്ടായ പ്രശ്‌നത്തില്‍ സതീഷ് ഇടപെടുകയും പിന്നീട് പ്രതിക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു.Content Highlights:A 43-year-old man named Satheesh Kumar suffered severe injuries after his friend’s brother poured rubber plantation acid on him in Palakkad. The accused Ramesh fled the scene but was quickly tracked down and arrested by the Kottai police from Coimbatore. Police stated that the attack was motivated by a previous dispute where the victim intervened and filed a police complaint against the accused.