ഏറെ വിവാദമായ, വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി ‍വി ഡി സതീശൻ മാറ്റം വരുത്തുമോ എന്നത് ഇന്ന് വ്യക്തമാകും. മൂന്ന് ദിവസം നീണ്ട് നിന്ന പുതുക്കിയ ബജറ്റ് ചർച്ചയ്ക്ക് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ മറുപടി പറയും. മന്ത്രിസഭ അറിയാതെ മുഖ്യമന്ത്രി സ്വന്തം നിലയ്ക്ക് എടുത്ത തീരുമാനത്തിൽ കോൺഗ്രസിനുള്ളിലും മുന്നണിയിലും വലിയ അതൃപ്തി നിലനിൽക്കുകയാണ്.മുതിർന്ന നേതാക്കൾ അടക്കം മദ്യത്തിന്റെ നികുതി ഇളവിനെതിരെ അതൃപ്തി പരസ്യപ്പെടുത്തി രംഗത്തെത്തിയിരുന്നു. തീരുമാനത്തിൽ മാറ്റം വരുത്താൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ പ്രതിപക്ഷം പ്രത്യക്ഷ സമരത്തിലേക്ക് കടക്കും. കൂടാതെ യുഡിഎഫിനുള്ളിലും മന്ത്രിസഭയ്ക്കുള്ളിലും വലിയ പ്രതിസന്ധി ഉടലെടുക്കും.ALSO READ: അടിയന്തര പ്രമേയ നോട്ടീസ് അവതരണം വിലക്കിയതിലൂടെ മദ്യനികുതി ഇളവിലെ അഴിമതി സർക്കാർ സ്ഥിരീകരിച്ചു: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്ഈ സാഹചര്യത്തിൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാണ്. ഇതിനൊപ്പം തന്നെ യുഡിഎഫ് സർക്കാരിന്റെ സർവ്വ മേഖലയിലെയും സ്വകാര്യവൽക്കരണ നീക്കവും വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിലും മുഖ്യമന്ത്രിയുടെ നിലപാട് ഇന്ന് നിർണായകമാണ്.The post മദ്യത്തിന്റെ നികുതിയിളവ് വി ഡി സതീശൻ തിരുത്തുമോ? ബജറ്റ് ചർച്ചയ്ക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി പറയും appeared first on Kairali News | Kairali News Live.