സൈക്കിൾ താഴ്ചയിലേക്ക് മറിഞ്ഞ് 12 വയസുകാരിയുടെ മരണം; തൃക്കാക്കര നഗരസഭയുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തം

Wait 5 sec.

സൈക്കിളിൽ നിന്ന് വീണ് 12 വയസുകാരി മരിച്ച സംഭവത്തിൽ തൃക്കാക്കര നഗരസഭയുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തം. സംരക്ഷണ ഭിത്തി നിർമാണം വൈകുന്നതിൽ എൽഡിഎഫ് കൗൺസിലർമാരും ഡിവൈഎഫ്ഐ പ്രവർത്തകരും നഗരസഭയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം കടുപ്പിച്ചതോടെ സ്ഥലത്ത് പ്രാരംഭനിർമ്മാണം ആരംഭിച്ചു.യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയുടെ അനാസ്ഥക്കെതിരെയാണ് പ്രതിഷേധം. 12 വയസുകാരിയുടെ ജീവൻ നഷ്‌ടപ്പെട്ടിട്ടും അടിയന്തരമായി ആരംഭിക്കേണ്ട സംരക്ഷണ ഭിത്തി നിർമാണം വൈകുന്നതിനെതിരെയാണ് എൽഡിഎഫ് പ്രതിഷേധം ശക്തമാക്കിയത്. എൽഡിഎഫ് കൗൺസിലർമാർ പൊതുമരാമത്ത് വകുപ്പ് ഓഫീസിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയതിന് പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകരും എത്തി.ALSO READ: മദ്യത്തിന്റെ നികുതിയിളവ് വി ഡി സതീശൻ തിരുത്തുമോ? ബജറ്റ് ചർച്ചയ്ക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി പറയുംഅപകടസ്ഥലത്ത് സംരക്ഷണ നിർമ്മാണം ആരംഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. സമരക്കാർ നിലപാട് കടുപ്പിച്ചതോടെ സംരക്ഷണ ഫെൻസിങ് നിർമാണം ആരംഭിക്കാൻ നഗരസഭ നിർബന്ധിതമായി. സ്ഥലം സന്ദർശിച്ച് നിർമാണത്തിനുള്ള രൂപ രേഖ തയ്യാറാക്കുകയും പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തതോടെയാണ് പ്രതിഷേധക്കാർ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്.കഴിഞ്ഞ ഞായറാഴ്ചയാണ് മാവേലിപുരം ഓണം പാർക്കിന് സമീപം സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽനിന്ന് 30 അടി താഴ്ചയിലേക്ക് വീണ് 12കാരി മരിച്ചത്. അതേസമയം നഗരസഭ ചെയർമാൻ, സെക്രട്ടറി, വാർഡ് കൗൺസിലർ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമ സമിതി പരാതി നൽകി.The post സൈക്കിൾ താഴ്ചയിലേക്ക് മറിഞ്ഞ് 12 വയസുകാരിയുടെ മരണം; തൃക്കാക്കര നഗരസഭയുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തം appeared first on Kairali News | Kairali News Live.