അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന അഴിമതിയിൽ ആർഎസ്എസ്, ബിജെപി നേതൃത്വം വലിയ പ്രതിരോധത്തിൽ ആയിരിക്കുകയാണ്. ഇതിനിടെ കൂടുതൽ തട്ടിപ്പുകളും പുറത്തേക്ക് വരികയാണ്. സ്വർണം, വെള്ളി കട്ടികൾക്ക് പുറമേ ശ്രീരാമൻ്റെ വെള്ളി പാദുകങ്ങളും കാണാനില്ലെന്ന് കഴിഞ്ഞ ദിവസം പരാതി ഉയർന്നിരുന്നു.മുംബൈയിലെ വ്യവസായി സംഭാവന ആയി നൽകിയ മൂന്ന് കിലോ വെള്ളി ആഭരണങ്ങളും വെള്ളി പദുകവും കാണാനില്ലെന്നാണ് പരാതി. അതേസമയം വലിയ പ്രതിഷേധം ഉയർന്നു വരുമ്പോഴും ട്രസ്റ്റിൻ്റെ ചെയർമാൻ ചമ്പത്ത് റായിയെ വിശ്വ ഹിന്ദു പരിഷത്ത് ഉൾപ്പെടെ ഇപ്പോഴും സംരക്ഷിച്ചു പിടിക്കുന്നതിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ആരെങ്കിലും ഒരാൾ ചെയ്ത തെറ്റിന് ട്രസ്റ്റിൻ്റെ മുഴുവൻ കുറ്റപ്പെടുത്തേണ്ട എന്നതാണ് ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്ത്, ബിജെപി നേതൃത്വത്തിൻ്റെ ന്യായീകരണം.ALSO READ: മദ്യത്തിന്റെ നികുതിയിളവ് വി ഡി സതീശൻ തിരുത്തുമോ? ബജറ്റ് ചർച്ചയ്ക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി പറയുംഇതിനിടെ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും സുപ്രീം കോടതിക്ക് മുന്നിൽ ഹർജിയും എത്തിയിട്ടുണ്ട്. അതേസമയം ജില്ലാ മജിസ്‌ട്രേറ്റിന് അയോധ്യ ക്ഷേത്രത്തിൻ്റെ ഭരണ ചുമതല നൽകിയിട്ടുണ്ട്. ശശാങ്ക് ത്രിപാഠിക്ക് ആണ് ദൈനംദിന ഭരണ ചുമതല.The post അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള; കൂടുതൽ തട്ടിപ്പ് വിവരങ്ങൾ പുറത്തേക്ക് appeared first on Kairali News | Kairali News Live.