യുപിക്ക് സമാനമായ ബുൾഡോസർ രാജ്; വാറങ്കലിൽവൻപ്രതിഷേധവുമായി തെരുവിലിറങ്ങി സിപിഐഎം

Wait 5 sec.

തെലങ്കാനയിലെ വാറങ്കലിൽ പാവപ്പെട്ടവരുടെ വീടുകൾ മുൻകൂർ അറിയിപ്പില്ലാതെ ഇടിച്ചുനിരത്തിയ ബുൾഡോസർരാജ് നടപടിക്കെതിരെ വലിയ പ്രതിഷേധം സംഘടിപ്പിച്ച് സിപിഐഎം. വാറങ്കലിലും സമീപ പ്രദേശങ്ങളിലുമായി (ഗോപാലപുരം, ഗുണ്ട്‌ല സിങ്കാരം) പാവങ്ങളുടെ കുടിലുകളും വീടുകളും റവന്യൂ-പൊലീസ് അധികാരികൾ ചേർന്ന് ഇന്നലെ രാത്രിയോടെയാണ് ബലമായി പൊളിച്ചുമാറ്റിയത്. ഇതിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ജനങ്ങൾ ഹനുമകൊണ്ടയിലെ കളക്ടറേറ്റ് ഉപരോധിക്കുകയും ശക്തമായ പ്രക്ഷോഭം നടത്തുകയും ചെയ്തു.also read:കാർഷിക സർവകലാശാല വി സി നിയമനത്തെ തള്ളാതെ മന്ത്രി ടി സിദ്ദിഖ്; പട്ടിക പരി​ഗണിക്കാത്തതിലും എതിർപ്പില്ലസംസ്ഥാനത്തുടനീളം ദളിത്, ആദിവാസി വിഭാഗങ്ങൾക്കും ദരിദ്രർക്കുമെതിരെ കോൺഗ്രസ് സർക്കാർ നടത്തുന്ന ഇത്തരം ഒഴിപ്പിക്കലുകളെ ശക്തമായി പ്രതിരോധിക്കുമെന്നും സിപിഐഎം അറിയിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി ജോൺ വെസ്ലിയും മറ്റ് നേതാക്കളെയും തൊഴിലാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഉത്തർപ്രദേശിൽ യോ​ഗി സർക്കാർ നടപ്പിലാക്കിയ രീതിയാണ് കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും പാവപ്പെട്ട ജനങ്ങൾക്കുനേരെ നടപ്പിലാക്കിവരുന്നത്.The post യുപിക്ക് സമാനമായ ബുൾഡോസർ രാജ്; വാറങ്കലിൽ വൻപ്രതിഷേധവുമായി തെരുവിലിറങ്ങി സിപിഐഎം appeared first on Kairali News | Kairali News Live.