ഒരു ദേശത്തിൻറെ കഥ തേടിയുള്ള കാഴ്ച സൊസൈറ്റിയുടെ യാത്രയ്ക്ക് തുടക്കം

Wait 5 sec.

ഒരു ദേശത്തിൻറെ കഥ തേടിയുള്ള കാഴ്ച സൊസൈറ്റിയുടെ യാത്രയ്ക്ക് തിരുവല്ലയിൽ തുടക്കമായി. തിരുവല്ലയുടെ ചരിത്രവും പൈതൃകം പുനരാവിഷ്കരിക്കുന്ന പദ്ധതി പ്രശസ്ത സിനിമ സംവിധായകൻ ബ്ലെസ്സിയുടെ നേതൃത്വത്തിലാണ് ആരംഭിച്ചിരിക്കുന്നത്.Also read: സംസ്ഥാനത്ത് ഒഴിയാതെ പകർച്ചവ്യാധി ഭീതി, ഇന്ന് പത്തുപേർക്ക് ഷി​ഗെല്ല സ്ഥിരീകരിച്ചുപ്രാചീനകാലം മുതൽ ഇന്നലെ വരെയുള്ള തിരുവല്ലയുടെ ചരിത്ര പുനർ നിർമാണവും ചരിത്ര സംവേദനവും എന്ന വിശാലമായ ആശയത്തെ മുൻനിർത്തിയാണ് കാഴച്ച സൊസൈറ്റിയുടെ ചരിത്ര അന്വേഷണം.പദ്ധതിയുടെ ഭാഗമായി തിരുവല്ല ബിലിവേഴ്സ് മെഡിക്കൽ കോളേജിൽ വെച്ച് പ്രഭാഷണ പരമ്പരക്ക് തുടക്കം കുറിച്ചു. ഒരു ദേശത്തിൻറെ കഥ എന്ന പ്രഭാഷണ പരമ്പര സംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.Also read: പിഎം ശ്രീയെ ചൂണ്ടയിട്ട് പിടിച്ച് ഡിവൈഎഫ്ഐ; വേറിട്ട പ്രതിഷേധവുമായി വടകര ബ്ലോക്ക് കമ്മിറ്റിസാംസ്കാരിക പഠന കേന്ദ്രവും മ്യൂസിയവും , ഡിജിറ്റൽ ഡോക്യുമെൻററി പരമ്പര, അക്കാദമിക് സംവാദ വേദികൾ,ചരിത്ര സ്രോതസ്സുകളുടെ ഡിജിറ്റലൈസേഷനും സംരക്ഷണവും ,ഗവേഷണ പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയാണ് കാഴ്ച ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുക.The post ഒരു ദേശത്തിൻറെ കഥ തേടിയുള്ള കാഴ്ച സൊസൈറ്റിയുടെ യാത്രയ്ക്ക് തുടക്കം appeared first on Kairali News | Kairali News Live.