തെലങ്കാനയിലെ വാറങ്കലിൽ പാവപ്പെട്ടവരുടെ വീടുകൾ മുൻകൂർ അറിയിപ്പില്ലാതെ ഇടിച്ചുനിരത്തിയ ബുൾഡോസർരാജ് നടപടിക്കെതിരെ വലിയ പ്രതിഷേധം സംഘടിപ്പിച്ച് സിപിഐഎം. വാറങ്കലിലും സമീപ പ്രദേശങ്ങളിലുമായി (ഗോപാലപുരം, ഗുണ്ട്‌ല സിങ്കാരം) പാവങ്ങളുടെ കുടിലുകളും വീടുകളും റവന്യൂ-പൊലീസ് അധികാരികൾ ചേർന്ന് ഇന്നലെ രാത്രിയോടെയാണ് ബലമായി പൊളിച്ചുമാറ്റിയത്. ഇതിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ജനങ്ങൾ ഹനുമകൊണ്ടയിലെ കളക്ടറേറ്റ് ഉപരോധിക്കുകയും ശക്തമായ പ്രക്ഷോഭം നടത്തുകയും ചെയ്തു.also read:കാർഷിക സർവകലാശാല വി സി നിയമനത്തെ തള്ളാതെ മന്ത്രി ടി സിദ്ദിഖ്; പട്ടിക പരിഗണിക്കാത്തതിലും എതിർപ്പില്ലസംസ്ഥാനത്തുടനീളം ദളിത്, ആദിവാസി വിഭാഗങ്ങൾക്കും ദരിദ്രർക്കുമെതിരെ കോൺഗ്രസ് സർക്കാർ നടത്തുന്ന ഇത്തരം ഒഴിപ്പിക്കലുകളെ ശക്തമായി പ്രതിരോധിക്കുമെന്നും സിപിഐഎം അറിയിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി ജോൺ വെസ്ലിയും മറ്റ് നേതാക്കളെയും തൊഴിലാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഉത്തർപ്രദേശിൽ യോഗി സർക്കാർ നടപ്പിലാക്കിയ രീതിയാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും പാവപ്പെട്ട ജനങ്ങൾക്കുനേരെ നടപ്പിലാക്കിവരുന്നത്.The post യുപിക്ക് സമാനമായ ബുൾഡോസർ രാജ്; വാറങ്കലിലെ ജനങ്ങൾക്കായി വൻപ്രതിഷേധവുമായി തെരുവിലിറങ്ങി സിപിഐഎം appeared first on Kairali News | Kairali News Live.