‘നിങ്ങൾക്ക് ടിആർപി അല്ലേ വേണ്ടത്? അല്പം സ്വകാര്യത തരൂ’; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് രാധിക ശരത്കുമാർ

Wait 5 sec.

അന്തരിച്ച തമിഴ് സംവിധായകനും നടനുമായ കെ ഭാ​ഗ്യരാജിന്റെ മൃതദേഹം പൊതുദർശനത്തിന് എത്തിച്ചതിനിടെ ചിത്രങ്ങളും വീഡിയോകളും പകർത്താൻ ശ്രമിച്ച മാദ്ധ്യമങ്ങളോട് പൊട്ടിത്തെറിച്ച് നടി രാധിക ശരത്കുമാർ. ഭാഗ്യരാജിന്റെ കുടുംബത്തിന് അല്പം സ്വകാര്യത നൽകൂവെന്നാണ് രാധിക മാധ്യമങ്ങൾക്ക് മുന്നിൽ തൊഴുത് പറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.വളരെ വൈകാരികമായിട്ടായിരുന്നു രാധികയുടെ പ്രതികരണം. ഭാഗ്യരാജിന്റെ മൃതദേഹംകൊണ്ട് ആംബുലൻസിൽ വന്നിറങ്ങുമ്പോഴായിരുന്നു മാധ്യമങ്ങൾ ചുറ്റും തടിച്ചുകൂടിയത്. ഭാ​ഗ്യരാജിന്റെ മകൻ ശാന്തനുവിന്റെ രംഗങ്ങൾ ചിത്രീകരിക്കാനുള്ള തിരക്കിലായിരുന്നു മാധ്യമങ്ങൾ. ഇതിനിടെയായിരുന്നു രാധികയുടെ വൈകാരിക പ്രതികരണം. ദയവായി ടിആർപികൾക്ക് പിന്നാലെ പോകരുത്. നാടകീയതയും കണ്ണീരുമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ അത് സിനിമയിൽ അഭിനയിച്ച് കാണിച്ചുതരാം. ദയവായി കുടുംബത്തിന് അല്പം സ്വകാര്യത നൽകണമെന്നായിരുന്നു രാധിക പറഞ്ഞത്.also read:ന്യൂ ജെൻ പിള്ളേർക്കൊപ്പം ബിജു മേനോൻ; ‘അവറാച്ചൻ ആൻഡ് സൺസ്’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്ഇന്ന് രാവിലെയാണ് ഭാഗ്യരാജ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമാ ലോകം. നടിയായ പൂർണിമ ഭാഗ്യരാജാണ് ഭാര്യ. അഭിനേതാക്കളായ ശാന്തനു ഭാഗ്യരാജ്, ശരണ്യ ഭാഗ്യരാജ് എന്നിവരാണ് മക്കൾ.The post ‘നിങ്ങൾക്ക് ടിആർപി അല്ലേ വേണ്ടത്? അല്പം സ്വകാര്യത തരൂ’; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് രാധിക ശരത്കുമാർ appeared first on Kairali News | Kairali News Live.