എക്കാലത്തെയും മലയാളത്തിലെ സൂപ്പർ സംവിധായകൻമാരായ സിബി മലയിൽ – ലോഹിതദാസ് കൂട്ടുക്കെട്ടിലൊരുങ്ങിയ മോഹൻലാലിന്റെ കരിയറിലെ മികച്ച സിനിമയായ കിരീടം റീറിലിസിനൊരുങ്ങുകയാണ്.1989ൽ തിയേറ്ററുകളിലെത്തിയ ചിത്രം ഡോൾബി അറ്റ്‌മോസിൽ 4കെ ദൃശ്യഭംഗിയിൽ റീറിലീസിന് തയ്യാറാകുന്നത്. അടുത്തിടെയാണ് കിരീടത്തിന്റെ ട്രെയ്ലർ ലോഞ്ച് നടന്നത്. ഇപ്പോഴിതാ കിരീടം സിനിമയെക്കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകളാണ് സിനിമാലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.ഓർമ്മകളിൽ ഇന്നും ജീവിക്കുന്ന പ്രിയ കലാകാരന്മാർക്ക്, സഹപ്രവർത്തകർക്ക്,സ്നേഹത്തോടും ആദരവോടും കൂടി ഈ ചിത്രം സമർപ്പിക്കുന്നുവെന്നാണ് മോഹൻലാലിന്റെ വാക്കുകൾ. കുറിപ്പിനോടൊപ്പം ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്ന അന്തരിച്ച നടീനടനമാരുടെ ചിത്രങ്ങളും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. കവിയൂർ പൊന്നമ്മ, തിലകൻ,മുരളി തുടങ്ങി കിരീടത്തിൽ അഭിനയിച്ച ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത താരങ്ങളുടെ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലുള്ളത്. മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ആരാധകരിൽ നിന്ന് നിരവധി അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവരും പോയില്ലേ ലാലേട്ടാ,മനസിനെ ഇന്നും നോവിക്കുന്നതാണ് ഇതിലെ ഓരോ കഥാപാത്രവും എന്നിങ്ങനെ നീളുന്നു ആരാധകരുടെ പ്രതികരണങ്ങൾ.also read:ചലച്ചിത്ര താരം ഭാഗ്യരാജിന്റെ മരണം; ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനും (എൻഎഫ്‌ഡിസി) നാഷണൽ ഫിലിം ആർക്കൈവ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് സെവൻ ആർട്‌സ് ഇന്റർനാഷണൽ ലിമിറ്റഡ് അവതരിപ്പിക്കുന്ന കിരീടം ജൂലൈ മൂന്നിനാണ് റീറിലീസ് ചെയ്യുന്നത്. കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് ‘കിരീടം’ നിർമിച്ചത്. എസ്. കുമാറാണ് ആണ് ഛായാഗ്രഹണം. എഡിറ്റർ: എൽ. ഭൂമിനാഥൻ, ഗാനരചന: കൈതപ്രം, അറ്റ്‌മോസ് മിക്‌സിംഗ്: ഹരി നാരായണൻ, റീസ്റ്റോറേഷൻ: പ്രസാദ് കോർപ്പ്, 4K റീമാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ട്രെയ്‌ലർ കട്‌സ്: ഡോൺ മാക്‌സ്, മാർക്കറ്റിങ്: ഹൈസ്സിൻ ഗ്ലോബൽ വെഞ്ചേഴ്‌സ്, ഡിസൈൻസ്: അർജ്ജുൻ, ഹൈ സ്റ്റുഡിയോസ്, സ്റ്റിൽസ്: സുകുമാരൻ, പിആർഒ: പി.ശിവപ്രസാദ്.The post ‘ഓർമകളിൽ ഇന്നും ജീവിക്കുന്ന പ്രിയകലാകാരന്മാർക്ക് സ്നേഹത്തോടെ ‘കിരീടം’ സമർപ്പിക്കുന്നു’; കുറിപ്പുമായി മോഹൻലാൽ appeared first on Kairali News | Kairali News Live.