പിഎം ശ്രീയെ ചൂണ്ടയിട്ട് പിടിച്ച് ഡിവൈഎഫ്ഐ; വേറിട്ട പ്രതിഷേധവുമായി വടകര ബ്ലോക്ക് കമ്മിറ്റി

Wait 5 sec.

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാനുള്ള കേന്ദ്ര നീക്കത്തിന് യുഡിഎഫ് ഒത്താശ ചെയ്യുകയാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു. പി എം ശ്രീ കരാറിൻ്റെ പ്രതീകാത്മക രൂപം കടലിലിട്ട് ചൂണ്ടയിട്ടാണ് വേറിട്ട സമരത്തിന് ഡി വൈ എഫ് ഐ വടകര ബ്ലോക്ക് കമ്മിറ്റി നേതൃത്വം നൽകിയത്.കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയെ അറബിക്കടലിൽ തള്ളുമെന്ന് പ്രഖ്യാപിച്ച യു ഡി എഫിനാണ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രതീകാത്മക മറുപടി നൽകിയത്. പ്രതിഷേധ പരിപാടി ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി രാഹുൽരാജ് ഉദ്ഘാടനം ചെയ്തു.Also read: കാർഷിക സർവകലാശാല വി സി നിയമനത്തെ തള്ളാതെ മന്ത്രി ടി സിദ്ദിഖ്; പട്ടിക പരി​ഗണിക്കാത്തതിലും എതിർപ്പില്ലബ്ലോക്ക് പ്രസിഡൻ്റ് ജെനീഷ് ടി ടി അധ്യക്ഷത വഹിച്ചു. പ്രതിഷേധ പരിപാടിയിൽ നിരവധി പ്രവർത്തകരാണ് പങ്കെടുത്തത്. ബ്ലോക്ക് സെക്രട്ടറി ഷിജിൽ, എസ് എഫ് ഐ വടകര ഏരിയ കമ്മിറ്റി സെക്രട്ടറി അക്ഷയ്, ബ്ലോക്ക് ട്രഷറർ അർജുൻ തുടങ്ങിയവർ സംസാരിച്ചു..The post പിഎം ശ്രീയെ ചൂണ്ടയിട്ട് പിടിച്ച് ഡിവൈഎഫ്ഐ; വേറിട്ട പ്രതിഷേധവുമായി വടകര ബ്ലോക്ക് കമ്മിറ്റി appeared first on Kairali News | Kairali News Live.