‘കേന്ദ്ര സർക്കാർ ലോ​ഗോ വയ്ക്കുന്നതിൽ തെറ്റില്ല’, ബിജെപി വിധേയത്വ നിലപാട് ആവർത്തിച്ച് മന്ത്രി കെ എം ഷാജി

Wait 5 sec.

പ്രധാന മന്ത്രി അവാസ് യോജന (അർബൻ) ബ്രാൻഡിംഗ് വിഷയത്തിൽ ബിജെപി വിധേയത്വ നിലപാടി ആവർത്തിച്ച് മന്ത്രി കെ എം ഷാജി. കേന്ദ്ര സർക്കാരുമായി അനാവശ്യമായ തർക്കങ്ങളിലേക്ക് പോകാതെ സഹവർത്തിത്വത്തോടെ മുന്നോട്ട് പോകുക എന്നതാണ് തന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് കെ എം ഷാജി വിചിത്ര നിലപാട് അറിയിച്ചത്.ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഇതുവരെ 1,62,000 വീടുകൾ നൽകിയിട്ടുണ്ടെന്ന് കെ എം ഷാജി പറഞ്ഞു. ഇതിൽ 1,08,000 വീടുകൾ അർബൻ ഏരിയകളിലും 36,000 വീടുകൾ റൂറൽ ഏരിയകളിലുമാണ് നൽകിയിട്ടുള്ളതെന്നും വീടുകളിൽ പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ചിത്രം വയ്ക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും എന്നാൽ സർക്കാരിന്റെ നിർദ്ദേശപ്രകാരം ലോഗോ നിർബന്ധമായും വെക്കണമെന്നും അദ്ദേഹം അറിയിച്ചു.also read:ഗുജറാത്ത് വംശഹത്യയിൽ മോദിക്ക് ആദ്യമായി ക്ലീൻ ചിറ്റ് നൽകിയത് കെ എം ഷാജി’;രൂക്ഷവിമർശനവുമായി എ എ റഹീം എം പികേന്ദ്ര സർക്കാരുമായി അനാവശ്യമായ തർക്കങ്ങളിലേക്ക് പോകാതെ സഹവർത്തിത്വത്തോടെ മുന്നോട്ട് പോകുക എന്നതാണ് തന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിൽ നിന്നോ സംസ്ഥാനത്ത് നിന്നോ ലഭിക്കുന്ന പണം ഏതെങ്കിലും വ്യക്തിയുടെ പണമല്ലെന്നും അത് ജനങ്ങളുടെ നികുതിപ്പണമാണെന്നും, അത് കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് മന്ത്രിമാരുടെയും എംഎൽഎമാരുടെയും ഉത്തരവാദിത്തമെന്നും മന്ത്രി കൂട്ടിച്ചേർത്തു.The post ‘കേന്ദ്ര സർക്കാർ ലോ​ഗോ വയ്ക്കുന്നതിൽ തെറ്റില്ല’, ബിജെപി വിധേയത്വ നിലപാട് ആവർത്തിച്ച് മന്ത്രി കെ എം ഷാജി appeared first on Kairali News | Kairali News Live.