ആരോഗ്യമന്ത്രിയെ തിരുത്തി; പാലക്കാട് ഡിഎംഒക്ക് സ്ഥലം മാറ്റം

Wait 5 sec.

പാലക്കാട്  |കോളറ പ്രസ്താവനയില്‍ ആരോഗ്യമന്ത്രിയെ തിരുത്തിയ പാലക്കാട് ഡിഎംഒ ഡോ. ടി വി റോഷിന് സ്ഥലംമാറ്റി. വയനാട് കല്‍പ്പറ്റ ജനറല്‍ ആശുപത്രി സുപ്രണ്ട് ആയാണ് സ്ഥലംമാറ്റിയത്. പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്താവന ഡിഎംഒ ടി വി റോഷ് തിരുത്തിയിരുന്നു. ഇത് ഏറെ വിവാദമായിരുന്നു. ഇതിന് പിറകെയാണ് സ്ഥലം മാറ്റം പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞപ്പോള്‍അക്കാര്യം ഡിഎംഒ നിഷേധിച്ചിരുന്നു. പാലക്കാട് രണ്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചുവെന്നായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഇതില്‍ തിരുത്തലുമായി ഡിഎംഒ രംഗത്തെത്തുകയായിരുന്നുപാലക്കാട് ഓങ്ങല്ലൂര്‍, ലക്കിടി പേരൂര്‍ സ്വദേശികള്‍ക്ക് കോളറ ഉള്ളതായി സംശയമുണ്ടായിരുന്നുവെന്നും പരിശോധനയില്‍ ഇരുവര്‍ക്കും കോളറ ഇല്ലെന്ന് സ്ഥിരീകരിച്ചുവെന്നായിരുന്നു ഡിഎംഒ പറഞ്ഞത്. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇരുവരും ചികിത്സയില്‍ ഉണ്ടായിരുന്നത്. പിന്നാലെ രണ്ട് പേര്‍ക്ക് കോളറ ലക്ഷണം മാത്രമാണെന്നും മൈക്രോബയോളജി ലാമ്പില്‍ നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആണെന്നും ആരോഗ്യ വകുപ്പ് തിരുത്തുകയായിരുന്നുContent Highlights: Palakkad DMO Dr TV Rosh has been transferred to Wayanad Kalpetta General Hospital as superintendent. The action follows a controversial incident where the DMO publicly corrected Health Minister K Muraleedharan’s statement regarding confirmed cholera cases in Palakkad. Lab results later confirmed the suspected cases were negative for cholera.