വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവിൽ പ്രതികരിച്ച് എ എ റഹീം എം പി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ധന ബില്ലിൽ ഉൾപ്പെടുത്തിയത് ആർക്കുവേണ്ടിയാണോ കരാർ ഏർപ്പെടുത്തിയത് അവർക്ക് വേണ്ടി നീക്കം തുടരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. സംശയം ദുരീകരിക്കുന്ന ഒരു നടപടിയും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും റഹീം എം പി കൂട്ടിച്ചേർത്തു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തന്നെ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്ന സാഹചര്യത്തിലാണ് വി ഡി സതീശൻ വ്യത്യസ്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇത് പാർട്ടിക്കുള്ളിൽ തന്നെ കടുത്ത വിമർശനം ഉണ്ടാക്കിയിരിക്കുകയാണ്.updating….The post വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ്; സംശയം ദുരീകരിക്കുന്ന ഒരു നടപടിയും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് എ എ റഹീം എം പി appeared first on Kairali News | Kairali News Live.