ലോങ്ജംപിൽ ആൻസി ചാടിയ 6.88 മീറ്ററിന് 22 വർഷത്തിന്റെ ദൂരമാണുള്ളത്. വനിതകളുടെ ലോങ്ജംപിൽ 22 വർഷം മുമ്പ് അഞ്ജു ബോബി ജോർജ് സ്ഥാപിച്ച ദേശീയ റെക്കോഡാണ് ആൻസി മറികടന്നത്. ദേശീയ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 6.88 മീറ്റർ ചാടിയ ആൻസി ദേശീയ റെക്കോഡോഡെ സ്വർണം സ്വന്തമാക്കുകയും ഏഷ്യൻ ഗെയിംസിൽ യോഗ്യത ഉറപ്പിക്കുകയും ചെയ്തു.മയുഖ ജോണിയുടെ 6.63 മീറ്റർ മീറ്റ് റെക്കോഡ് മറികടന്ന് 2004 ഏതൻസ് ഒളിമ്പിക്സിലാണ് അഞ്ജു ബോബി ജോർജ് 6.83 മീ റെക്കോഡ് സ്ഥാപിച്ചത്. ഒഡിഷയിലെ ഭുവനേശ്വറിൽ നടന്ന അന്തർ സംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ റെക്കോഡ് സ്ഥാപിച്ച ആൻസി ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥയാണ്. സെപ്തംബറിൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലേക്കും ആൻസി യോഗ്യത നേടി. അഞ്ചാമത്തെ ചാട്ടത്തിലാണ് ആൻസി റെക്കോഡ് ദൂരം കണ്ടെത്തിയത്.Also Read: ഫിഫ ലോകകപ്പ് 2026: കൊളംബിയയോട് സമനില വഴങ്ങി പോർച്ചുഗൽ; റൗണ്ട് ഓഫ് 32 വിൽ എതിരാളി ക്രൊയേഷ്യതൃശൂർ നാട്ടിക തൃപ്രയാർ ഇടപ്പള്ളി സോജന്റെയും ജാൻസിയുടെയും മകളാണ്. സഹോദരങ്ങൾ: ഡൊമിനിക്, അഞ്‌ജലി. അനൂപ് ജോസഫാണ് ആൻസിയുടെ പരിശീലകൻ.The post വനിതാ ലോങ്ജംപിൽ 22 വർഷം പഴക്കമുള്ള റെക്കോഡ് പഴങ്കഥയാക്കി ആൻസി: തകർന്നത് അഞ്ജു ബോബി ജോർജിന്റെ റെക്കോഡ് appeared first on Kairali News | Kairali News Live.