സംസ്ഥാനത്ത് കഴിഞ്ഞ 10 വർഷത്തിനുശേഷം വീണ്ടും അപ്രഖ്യാപിത ലോഡ് ഷെഡിംഗ്, യുഡിഎഫ് സർക്കാരിനെതിരെ വ്യാപക പ്രതിഷേധം

Wait 5 sec.

സംസ്ഥാനത്ത് വീണ്ടും അപ്രഖ്യാപിത ലോഡ് ഷെഡിങ്ങുമായി യുഡിഎഫ് സർക്കാർ. മലബാർ മേഖലയിൽ ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെയാണ് ലോട്ട് ഷെഡ്‌ഡിങ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.കഴിഞ്ഞ 10 വർഷങ്ങളിൽ ഒന്നും കേരളജനത മറന്ന ലോഡ് ഷെഡ്‌ഡിങ് വീണ്ടും ബീഡി സതീശൻ സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ലോഡിങ് എന്ന പ്രതിഭാസം പുതുതലമുറയ്ക്ക് കൂടി പരിചയപ്പെടുത്തുക എന്ന് ഉദ്ദേശം കൂടി ഇതിന് പിന്നിൽ ഉണ്ടെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.also read:ഇരുവഴിഞ്ഞി പുഴയിലെ കയാക്കിങ് – റാഫ്റ്റിങ് ഉദ്ഘാടനം, ജനപ്രതിനിധിയുടെ നടപടിക്കെതിരെ ജനരോഷം ശക്തംമലബാർ മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ അരമണിക്കൂർ മുതൽ ഒന്നരമണിക്കൂർ വരെയാണ് അപ്രഖ്യാപിതമായി പവർകട്ട് ഏർപ്പെടുത്തിയിരുന്നത്. ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കൂടി ആരംഭിച്ചതോടെ ലോഡ് ഷെഡിങ് വലിയ രീതിയിലുള്ള പ്രതിഷേധത്തിന് വകവയ്ക്കുകയാണ്. കെഎസ്ഇബി ഓഫീസുകളിൽ ഫോൺ വഴിയും നേരിട്ടും ഉപഭോക്തകൾ പ്രതിഷേധം അറിയിക്കുകയാണ്. മനപ്പൂർവം വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ചതിനുശേഷം സ്വകാര്യ കുത്തുകളിൽ നിന്നും വൈദ്യുതി വാങ്ങാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും ആരോപണം ഉണ്ട്.The post സംസ്ഥാനത്ത് കഴിഞ്ഞ 10 വർഷത്തിനുശേഷം വീണ്ടും അപ്രഖ്യാപിത ലോഡ് ഷെഡിംഗ്, യുഡിഎഫ് സർക്കാരിനെതിരെ വ്യാപക പ്രതിഷേധം appeared first on Kairali News | Kairali News Live.