സംഗീതം പലപ്പോഴും മനസിന് സമാധാനവും സന്തോഷവും തരുന്ന ഒന്നാണെല്ലെ? എന്നാൽ അതേ സംഗീതത്തിലും വിഷം കലർത്തുന്നവരുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഓർഗനൈസ്‌ഡ് ഹേറ്റ് എന്ന സംഘടന. മതന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം പരത്താൻ സംഗീതം എങ്ങനെ ഉപയോഗിക്കുന്നു എന്ന് സിഎസ്ഒഎച്ച് നടത്തിയ പഠനം വെളിപ്പെടുത്തുന്നു.തീവ്ര ഹിന്ദുത്വ പ്രചാരണവും മറ്റു മതങ്ങളോടുള്ള വെറുപ്പും ഉള്ളടക്കമായ സംഗീതം യൂട്യൂബ്, സ്പോട്ടിഫൈ, ആപ്പിൾ മ്യൂസിക്, മെറ്റയുടെ മ്യൂസിക് ലൈബ്രറി തുടങ്ങിയ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പുറത്തുവിടുന്നത്. ഇത്തരത്തിൽ 523 തീവ്രഹിന്ദുത്വ വിദ്വേഷ ഗാനങ്ങളാണ് പഠനത്തിൽ കണ്ടെത്തിയത്. യൂട്യൂബ് പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ കർശനമായ ചട്ടക്കൂടുകൾ നിലനിൽക്കെയാണ് ഇത്തരം വിദ്വേഷ ഗാനങ്ങൾ യാതൊരു തടസവും കൂടാതെ സ്ട്രീം ചെയ്യുന്നത്.ഇത്തരത്തിലുള്ള വിദ്വേഷ ഗാനങ്ങൾക്ക് ധാരാളം കാഴ്ചക്കാരുണ്ട് എന്നതാണ് മറ്റൊരു സത്യം. ലക്ഷക്കണക്കിന് ആളുകളാണ് ഇത്തരം സംഗീതങ്ങൾക്ക് കാഴ്ചക്കാരായുള്ളത്. മതന്യൂനപക്ഷങ്ങളെ അതിക്ഷേപിക്കുക മാത്രമല്ല അവർക്കുനേരെ അക്രമണം അഴിച്ചുവിടാനും ഇത്തരം ഗാനങ്ങൾ ആഹ്വാനം ചെയ്യുന്നുണ്ട്.ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന ഹിന്ദുത്വ പോപ്പ് ഗായകരുടെ അക്കൗണ്ടുകൾ മുപ്പതിൽ ഇരുപതും വെരിഫൈഡും മോണിറ്റയ്സ്ഡ് ആയതുമായ അക്കൗണ്ടുകളാണ്. വൻ തോതിലുള്ള ലാഭമാണ് മെറ്റയും യുട്യൂബും സ്പോട്ടിഫൈയും അടക്കമുള്ള പ്ലാറ്റ് ഫോമുകൾ ഇതുവഴി നേടുന്നത്.Also Read: ഉണ്ടായത് പ്രോട്ടോക്കോൾ വീഴ്ച; പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയതിൽ അച്ചടക്ക നടപടിക്ക് നീക്കംപല വൻകിട ബ്രാൻഡുകളുടേയും പരസ്യങ്ങളും ഇത്തരം ഗാനങ്ങൾക്കിടയിൽ വരുന്നതായി സിഎസ്ഒഎച്ച് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. പഠനത്തിന് വേണ്ടി നിരീക്ഷിച്ച പാട്ടുകളിൽ 103 ബ്രാൻഡുകളുടെ പരസ്യങ്ങളാണ് കണ്ടെത്താൻ സാധിച്ചത്.ഇത്തരത്തിൽ വൻ തോതിൽ ലാഭം കൊയ്യാൻ സാധിക്കുന്നു എന്നുള്ളത് കൊണ്ടാണ് പരാതി നൽകിയിട്ടും ഇത്തരം അക്കൗണ്ടുകൾക്ക് നേരെ യാതൊരു നടപടിയും സ്വീകരിക്കാത്തത്. റിസർവ് ബാങ്ക് അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളുടെ പരസ്യങ്ങളും ഇത്തരം വിദ്വേഷ സംഗീതങ്ങളിൽ പ്രത്യക്ഷപ്പെടുന്നതായും കണ്ടെത്തി.ഇത്തരത്തിലുള്ള ഗാനങ്ങളിലെ നിയമനംഘനങ്ങൾ കാണിച്ച് സിഎസ്ഒഎച്ച് റിപ്പോർട്ട് നൽകിയിട്ടും വലിയ ഫലമൊന്നും ഉണ്ടായില്ല എന്നതാണ് വസ്തുത. വെറും 18 പാട്ടുകൾ മാത്രമാണ് ഈ പ്ലാറ്റ്ഫോമുകൾ നീക്കം ചെയ്തത്. അതായത് റിപ്പോർട്ട് ചെയ്തതിൽ 8% മാത്രമാണ് നീക്കം ചെയ്തുകളഞ്ഞത്.ഇത്തരം വിദ്വേഷം തുപ്പുന്ന ഗാനങ്ങൾ തടയാൻ തക്കതായ വഴികൾ സ്വീകരിക്കണമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ഇത്തരം അക്കൗണ്ടുകളുടെ മോണിറ്റൈസേഷൻ കളയുകയോ അക്കൗണ്ട് റദ്ദ് ചെയ്യുകയോ വേണമെന്ന് സിഎസ്ഒഎച്ച് വ്യക്തമാക്കി.The post വിഷം തുപ്പുന്ന സംഗീതങ്ങൾ! ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് സിഎസ്ഒഎച്ച് appeared first on Kairali News | Kairali News Live.