ദീർഘദൂര യാത്രകൾക്ക് കൂടുതൽ ആളുകളും ആശ്രയിക്കുന്നത് ട്രെയിനുകളെ ആയിരിക്കും. ദിവസവും നിരവധി ആളുകളാണ് ഈ സർവീസുകളെ ആശ്രയിക്കുന്നത്. എന്നാൽ ട്രെയിനിൽ വെച്ച് യാത്രക്കാരന്റെ ആരോഗ്യം പെട്ടെന്ന് വഷളായാൽ എന്തുചെയ്യും ? ദീർഘയാത്രകളിൽ, കടുത്ത പനി, തലകറക്കം, ശ്വാസതടസ്സം, അല്ലെങ്കിൽ വിട്ടുമാറാത്ത അസുഖം എന്നിവയൊക്കെ വന്നാൽ അത് യാത്രയെ പ്രതികൂലമായിട്ടായിരിക്കും ബാധിക്കുക. ഇത്തരത്തിൽ ഒരു അവസരം വന്നാൽ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.യാത്രക്കാരുടെ സൗകര്യത്തിനായി ഇന്ത്യൻ റെയിൽവേ നിരന്തരം സൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പല ട്രെയിനുകളിലും അവശ്യ മരുന്നുകളും പ്രഥമശുശ്രൂഷാ സാമഗ്രികളും അടങ്ങിയ മെഡിക്കൽ ബോക്സുകൾ സജ്ജീകരിച്ചിരിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ഉടനടി പ്രഥമശുശ്രൂഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇവ. ആവശ്യമെങ്കിൽ, അടുത്ത സ്റ്റേഷനിൽ ഒരു ഡോക്ടറെയോ മെഡിക്കൽ സംഘത്തെയോ ക്രമീകരിക്കാം.ALSO READ: പാസ്പോർട്ട് ഉള്ളവരാണോ? ‍ജൂലായ് ഒന്നുമുതൽ സംഭവിക്കാൻ പോകുന്നത് വലിയ മാറ്റങ്ങൾ, ഉറപ്പായും അറിഞ്ഞിരിക്കണംയാത്രയ്ക്കിടെ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ റെയിൽവേ ഹെൽപ്പ് ലൈൻ 138 ൽ ബന്ധപ്പെടാം. കൂടാതെ 9794834924 എന്ന നമ്പറിൽ വിളിച്ച് വൈദ്യസഹായം നേടാനും കഴിയും. യാത്രക്കാരനിൽ നിന്ന് വിവരങ്ങൾ ലഭിക്കുമ്പോൾ, ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും സാഹചര്യത്തെ അടിസ്ഥാനമാക്കി സഹായം നൽകുന്നതിനുള്ള നടപടി ആരംഭിക്കുകയും ചെയ്യുന്നു.ഈ നമ്പറിലെ കുറിച്ച് അറിവില്ലാത്തവർ ട്രെയിനിലെ ടി.ടി.ഇ.യെ ഉടൻ ബന്ധപ്പെടുക. ടി.ടി.ഇ.ക്ക് നിങ്ങളുടെ പ്രശ്നം റെയിൽവേ കൺട്രോൾ റൂമിലേക്ക് അറിയിക്കാനും ആവശ്യമായ വൈദ്യസഹായം നൽകാനും കഴിയും.കോച്ച് അറ്റൻഡന്റുകളെയോ മറ്റ് റെയിൽവേ ജീവനക്കാരെയോ ഇത് സംബന്ധിച്ച് വിവരങ്ങൾ അറിയിക്കാൻ കഴിയും. ഈ സാഹചര്യങ്ങളിൽ യാത്രക്കാരെ സഹായിക്കാൻ റെയിൽവേ ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഏതെങ്കിലും രോഗത്തിന് നിങ്ങൾ പതിവായി മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ, യാത്രയ്ക്കിടെ അവശ്യ മരുന്നുകൾ കൊണ്ടുപോകുക. ധാരാളം വെള്ളം കുടിക്കുകയും ലഘുഭക്ഷണം കഴിക്കുകയും ചെയ്യുക. ഇത് യാത്രയെ സുരക്ഷിതവും കൂടുതൽ സുഖകരവുമാക്കും.The post ട്രെയിനിനുള്ളിൽ വെച്ച് ആരോഗ്യം വഷളായോ ? പേടിക്കേണ്ട, ഹെൽപ്പ്ലൈൻ നമ്പർ ഇതാ appeared first on Kairali News | Kairali News Live.