നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി .ജെ.പി രാജ്യവ്യാപകമായി “പ്രധാൻ ഗോ ബാക്ക്” എന്ന കാമ്പയിൻ ആരംഭിച്ചു.ദില്ലിയിലെ ജന്തർ മന്തറിൽ ജൂൺ 28-ന് സംഘടിപ്പിക്കുന്ന വലിയ പ്രതിഷേധത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും കർഷകരും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും പങ്കാളികളായേക്കും. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കും ഈ പ്രതിഷേധ സമരത്തിന്റെ ഭാഗമാകുംalso read; മഹാരാഷ്ട്രയിൽ കർഷക ആത്മഹത്യകൾ വർദ്ധിക്കുന്നു; 2023ൽ മാത്രം ആത്മഹത്യ ചെയ്തത് 6,669 കർഷകരും കർഷകത്തൊഴിലാളികളുംനീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം കൂടുതൽ ശക്തമാക്കുമെന്ന് സിജെപി കഴി‍ഞ്ഞ ദിവസം നടന്ന കോർഡിനേഷൻ യോഗത്തിലാണ് തീരുമാനിക്കുകയും ഈ വിവരം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.ധർമേന്ദ്ര പ്രധാൻ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് സിജെപി പ്രവർത്തകർ. വിദ്യാഭ്യാസ മന്ത്രി രാജിവെക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ആണ് സിജെപി.The post നീറ്റ് ചോദ്യപേപ്പർ ചോർച്ച; “പ്രധാൻ ഗോ ബാക്ക്” കാമ്പയിൻ ആരംഭിച്ച് സിജെപി appeared first on Kairali News | Kairali News Live.