വിജയ്‍യെ അൺഫോളോ ചെയ്ത് തൃഷ; ആരാധക ലോകത്ത് വീണ്ടും ചർച്ച സജീവം

Wait 5 sec.

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യേയും തൃഷയേയും ചുറ്റിപ്പറ്റയുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ ഇപ്പോഴിതാ ഇവരുമായി ബന്ധപ്പെട്ടുള്ള പുതിയ വാർത്തകൾ പുറത്തുവരുകയാണ്. തൃഷ വിജയിയെ ഇൻസ്റ്റ​ഗ്രാമിൽ നിന്നും അൺഫോളോ ചെയ്ത വാർത്തയാണ് ഇന്ന് ആരാധക ലോകത്തെയാകെ ഞെട്ടിച്ചത്. വിജയ്‌യുടെ ഭാര്യ സം​ഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തതിന് പിന്നാലെയാണ് പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായത്. പിന്നീട് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കുകയും അത് ചർച്ചയാകുകയും ചെയ്തിരുന്നു. വിജയുടെ സത്യാപ്രതിജ്ഞ ചടങ്ങിൽ തൃഷ പങ്കെടുത്തതും ചർച്ചയായിരുന്നു. ഇന്നലെ വിജയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ച് തൃഷ പോസ്റ്റിടാത്തതിന് പിന്നാലെയാണ് ചർച്ചയായത്. ഇരുവരും തമ്മിൽ പിരിയുകയാണെന്നും ചർച്ച വന്നു.The post വിജയ്‍യെ അൺഫോളോ ചെയ്ത് തൃഷ; ആരാധക ലോകത്ത് വീണ്ടും ചർച്ച സജീവം appeared first on Kairali News | Kairali News Live.