18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതിയടക്കം നാലുപേർ എറണാകുളത്ത് പിടിയിൽ. എറണാകുളം റൂറൽ പോലീസാണ് നാലുപേരെ അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ ഒരാൾ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയാണെന്നാണ് വിവരം.വിദേശത്തുനിന്ന് കേരളത്തിലേക്ക് വിമാനത്താവളങ്ങൾ വഴി വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘമാണ് പിടിയിലായത്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂരിൽ നിന്ന് 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.The post 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവം; മുഖ്യപ്രതിയടക്കം നാലുപേർ പിടിയിൽ appeared first on Kairali News | Kairali News Live.