തിരുവന്തപുരം| സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകള്‍ക്കും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകള്‍ക്കാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്.ജൂണ്‍ 29ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി. ഈ ദിവസം കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. മലയോര മേഖലയിലുളളവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.Content Highlights:The India Meteorological Department has issued heavy rainfall alerts for all districts across Kerala. An orange alert has been sounded for Kozhikode, Wayanad, Kannur, and Kasaragod districts on June 28 and 29. Residents in hilly areas have been advised to remain highly vigilant due to the intense monsoon spells.