ന്യൂയോർക്ക്| മിയാമി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലും കൊളംബിയയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മത്സരത്തിന്റെ തുടക്കത്തിൽ കൊളംബിയയുടെ മുന്നേറ്റങ്ങളോടെയാണ് കളി ആരംഭിച്ചത്. പിന്നീട് പോർച്ചുഗൽ കളിയിലേക്ക് തിരിച്ചു വന്നെങ്കിലും കൊളംബിയ വീണ്ടും കളി തിരിച്ചുപിടിച്ചു.ഇരുടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടാനായില്ല. ഡിയാഗോ കോസ്റ്റയുടെ മിന്നും സേവുകളാണ് പോർച്ചുഗൽ ടീമിനെ രക്ഷിച്ചത്. ഇഞ്ചുറി ടൈമിൽ കൊളംബിയ വലകുലുക്കിയെങ്കിലും ഓഫ് സൈഡ് വിളിച്ചു.ഈ സമനിലയോടെ രണ്ട് ജയവും ഒരു സമനിലയും ഉൾപ്പെടെ ഏഴ് പോയിന്റുമായി കൊളംബിയ ഗ്രൂപ്പ് കെ ജേതാക്കളായി നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. രണ്ടാംസ്ഥാനക്കാരായി പോർച്ചുഗലും (അഞ്ചുപോയിന്റ്) നോക്കൗട്ടിൽ കടന്നു. അടുത്ത റൗണ്ടിൽ പോർച്ചുഗൽ ക്രൊയേഷ്യയെയും കൊളംബിയ ഘാനയെയും നേരിടും.Content Highlights:Colombia and Portugal played out a goalless draw at Miami Stadium in a thrilling Group K encounter. Brilliant saves by Diogo Costa kept Portugal safe, while an injury-time Colombian goal was ruled offside. Both teams successfully qualified for the knockout rounds of the tournament.