സ്വർണവില ഇന്ന് കൂടിയോ കുറഞ്ഞോ? അറിയാം ഇന്നത്തെ നിരക്ക്

Wait 5 sec.

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 1,05,560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നലെയും ഇതേ നിരക്കിലാണ് സ്വർണ വ്യാപാരം നടന്നത്.13,195 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. അതേസമയം ഇന്നലെ ഒറ്റയടിക്ക് 880 രൂപ വർധിച്ചാണ് ഒരു പവന്റെ വില 1,05,560 രൂപയിൽ എത്തിയത്. 104680 രൂപയുണ്ടായിരുന്ന സ്വർണവില 1,05,560 രൂപയിലേക്ക് ശരവേ​ഗത്തിലെത്തി. എന്നാലിന്ന് വില മാറ്റമില്ലാതെ തുടരുകയാമ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വർണ വില ഏറിയും കുറഞ്ഞും മാറി മറിയുകയാണ്. ജൂൺ 25ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് സ്വർണം എത്തി. 1,02,760 രൂപയാണ് അന്ന് ഒരു പവൻ സ്വർണത്തിന് ഉണ്ടായിരുന്നത്. പിന്നീട് അന്നേ ദിവസം വൈകിട്ടോടെ വില കൂടി 103640 രൂപയിലേക്ക് എത്തി. പിന്നീട് തുടർച്ചയായി സ്വർണവില കൂടുന്നതാണ് വിപണി കണ്ടത്.ALSO READ: മദ്യനികുതി ഇളവ്: വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയതിനല്ലല്ലോ; ന്യായീകരണവുമായി കെ മുരളീധരൻജൂൺ 26ന് 103840 രൂപയുണ്ടായ സ്വർണ വില വൈകിട്ടോടെ 104680 രൂപയായി കൂടി. തൊട്ടടുത്ത ദിവസം ഒരു പവന്റെ വില 105560 രൂപയിലേക്കെത്തി. ഇന്നും ഇതേ വിലയിൽ തുടരുകയാണ് സ്വർണവില.The post സ്വർണവില ഇന്ന് കൂടിയോ കുറഞ്ഞോ? അറിയാം ഇന്നത്തെ നിരക്ക് appeared first on Kairali News | Kairali News Live.