കൊച്ചി| എറണാകുളം മൂവാറ്റുപുഴയാറില്‍ കാണാതായ കുടുംബത്തിലെ നാലാമത്തെ മൃതദേഹവും കണ്ടെത്തി. കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹമാണ് ആറ്റുതീരം കടവ് ഭാഗത്ത് നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് നാരായണന്റെ മൃതദേഹവും ഇവിടെ നിന്നാണ് ഇന്നലെ കിട്ടിയത്.വെള്ളിയാഴ്ച രാത്രിയാണ് അമ്മ വിജിമോളുടെയും മൂന്ന് വയസുള്ള മകളുടെയും മൃതദേഹം മുളക്കുളം ഭാഗത്തുനിന്ന് കണ്ടെത്തിയത്. കാഴ്ച പരിമിതിയുള്ള ആളാണ് വിജിമോള്‍. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.കുടുംബം വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്നാണ് വിവരം. ഇവർ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നും ഇറങ്ങിക്കൊടുക്കേണ്ടി വന്നിരുന്നു. പിന്നീട് ആരാധനാലയങ്ങളുടെയും മറ്റും സഹായത്തോടെയായിരുന്നു കഴിഞ്ഞത്. പിന്നീട് പൊലീസ് ഇടപെട്ട് ഒരു വീട് സംഘടിപ്പിച്ച് നല്‍കിയിരുന്നു.(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)Content Highlights:The fourth body from a missing family has been recovered from the Muvattupuzha river at Attutheeram Kadav. Preliminary investigations suggest a mass suicide driven by severe financial crisis and homelessness. The deceased include Narayanan, his visually impaired wife Vijimol, and their two children.