ഫിഫ ലോകകപ്പ് 2026: കൊളംബിയയോട് സമനില വഴങ്ങി പോർച്ചുഗൽ;റൗണ്ട് ഓഫ് 32 വിൽ എതിരാളി ക്രൊയേഷ്യ

Wait 5 sec.

ഫിഫ ലോകകപ്പ് ഗ്രൂപ്പ് കെയിലെ തങ്ങളുടെ അവസാന മത്സരത്തിൽ കൊളംബിയയോട് ഗോൾരഹിത സമനില വഴങ്ങി പോർച്ചുഗൽ. മിയാമിയിൽ നടന്ന മത്സരം സമനിലയിൽ അവസാനിച്ചതോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ കൊളംബിയയും രണ്ടാം സ്ഥാനക്കാരായ ക്രിസ്ത്യാനോ റൊണാഡോയുടെ പോർച്ചുഗലും നോക്കൗട്ട് യോഗ്യത നേടി.ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ച കൊളംബിയ കളിയിലുടനീളം ആക്രമണം അഴിച്ചുവിടുകയായിരുന്നു. പന്തടക്കത്തിലും ഗോൾവല ലക്ഷ്യമാക്കിയുള്ള ഷോട്ടുകളുടെ കാര്യത്തിലും ലാറ്റിൻ അമേരിക്കൻ ടീം പോർചുഗലിനേക്കാൾ ഒരുപടി മുന്നിലായിരുന്നു. റൗണ്ട് ഓഫ് 32 വിൽ പ്രവേശിച്ച പോർച്ചുഗൽ ജൂലൈ 3 ന് ടൊറന്റോയിൽ ക്രൊയേഷ്യയെ നേരിടും. അതെസമയം കൊളംബിയ നാലാം തീയതി ഘാനയുമായി കൻസാസ് സിറ്റിയിൽ ഏറ്റുമുട്ടും.Also Read:അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ സഞ്ജു സാംസണിനു പകരം വൈഭവ് സൂര്യവംശി ടീമിലെത്തിയേക്കുംഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയ കോംഗോ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായി നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി.അറ്റ്ലാന്റയിൽ ബുധനാഴ്ച നടക്കുന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ അവർ ഇംഗ്ലണ്ടിനെ നേരിടും. അറ്റ്ലാന്റയിൽ നടന്ന ഗ്രൂപ്പ് മത്സരത്തിൽ എൽഡോർ ഷോമുറോഡോവ് പത്താം മിനുട്ടിൽ ഗോൾ നീങ്ങിയതോടെ പിന്നിലായി കോംഗോ യോനെ വിസ നേടിയ രണ്ടു ഗോളുകളുടെയും ഫിസ്റ്റൺ മയലെ നേടിയ ഗോളിന്റെയും മികവിലാണ് വിജയം നേടിയത്.The post ഫിഫ ലോകകപ്പ് 2026: കൊളംബിയയോട് സമനില വഴങ്ങി പോർച്ചുഗൽ; റൗണ്ട് ഓഫ് 32 വിൽ എതിരാളി ക്രൊയേഷ്യ appeared first on Kairali News | Kairali News Live.