സമരക്കാർ ബ്ലേഡ് കൊണ്ടുവന്നെന്ന ആരോപണം തെറ്റാണെന്നും പൊലീസിന്റെ ഈ അതിക്രമത്തിനെതിരെ എസ്എഫ്ഐ ഡിജിപിക്ക് പരാതി നൽകിയതായും എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം എ നന്ദൻ. ബ്ലേഡ് അവിടെ എങ്ങനെ എത്തിയെന്ന് പൊലീസ് കണ്ടെത്തണമെന്നും നന്ദൻ ആവശ്യപ്പെട്ടു.എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസിന്റെ ഭാഗത്തുനിന്ന് അതിക്രമം ഉണ്ടായെന്നും ആദ്യഘട്ടത്തിൽ വനിതാ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എസ്എഫ്ഐക്ക് ബ്ലേഡിൻ്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സമരത്തെ തകർക്കാൻ കേരള പൊലീസ് തയ്യാറാവുകയാണെന്നും എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം എ നന്ദൻ പറഞ്ഞു.Also Read: പ്രതിരോധ പ്രവർത്തനം തുടങ്ങേണ്ടത് ഫെബ്രുവരി മുതൽ, തൻ്റെ കയ്യിൽ വകുപ്പ് ലഭിച്ചത് രോഗം പടർന്നതിനുശേഷം; പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചയിൽ വിചിത്രവാദവുമായി കെ മുരളീധരൻസെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഡിജിപിക്ക് എസ്എഫ്ഐ പരാതി നൽകിയത്. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം, പ്രതിഷേധക്കാർക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ എന്നിവ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് എസ്എഫ്ഐ പരാതിയിൽ ആവശ്യപ്പട്ടു. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ് ഡിജിപിക്ക് പരാതി നൽകിയത്. ഫീസ് വർധന വിഷയത്തിൽ എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെതിരെയാണ് പൊലീസ് വൻ അതിക്രമം അഴിച്ചുവിട്ടത്.The post സമരക്കാർ ബ്ലേഡ് കൊണ്ടുവന്നെന്ന ആരോപണം തെറ്റ്; എസ്എഫ്ഐ ഡിജിപിക്ക് പരാതി നൽകിയതായി എം എ നന്ദൻ appeared first on Kairali News | Kairali News Live.