വീണ്ടും കൂപ്പു കുത്തുകയാണ് സംസ്ഥാനത്ത് സ്വർണ വില. 2000 രൂപയുടെ ഇടിവാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,02,760 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് ഇതോടെ സ്വർണവില എത്തി നിൽക്കുന്നത്.പവന് പുറമേല ഗ്രാമിനും ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 12,845 രൂപയാണ് ഇന്നത്തെ ഗ്രാമിന്റെ വിപണിനിരക്ക്. ഇന്നലെയും സ്വർണവിലയിൽ ഇടിവാണ് രേഖപ്പെടുത്തിയത്. 200 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന് വില കുറഞ്ഞത്.also read; നിങ്ങളാണോ ആ ഭാഗ്യശാലി ? അറിയാം ധനലക്ഷ്മി ഭാഗ്യക്കുറി ഫലംഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,840 രൂപയായി തീർന്നിരുന്നു. അതിൽ നിന്നാണ് രണ്ടായിരം രൂപയോളം കുറ‍ഞ്ഞ് സ്വ‍ർണവില 1,02,760 രൂപയിൽ എത്തിനിൽക്കുന്നത്.പശ്ചിമേഷ്യന്‍ യുദ്ധമടക്കം ഭൗമ രാഷ്ട്രീയ കാലാവസ്ഥ സങ്കീര്‍ണമായി തുടരുന്നത് സ്വര്‍ണവിലയില്‍ വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും സ്വര്‍ണവിലയില്‍ നിരന്തര മാറ്റങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.The post ആശ്വാസനിരക്ക്; സ്വർണവില വീണ്ടും 2000 രൂപ കുറഞ്ഞു appeared first on Kairali News | Kairali News Live.