മദ്യനികുതിയിളവിൽ ചർച്ച നേരത്തെ വേണമായിരുന്നു, ബജറ്റ് നിർദ്ദേശം പിൻവലിക്കണം; വിഎം സുധീരൻ

Wait 5 sec.

മദ്യനികുതിയിളവിൽ വിഡി സതീശനെതിരെ വിമർശനവുമായി വിഎം സുധീരൻ. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവിൽ മുഖ്യമന്ത്രി പറഞ്ഞതു പോലെ യുഡിഎഫുമായും, കോൺഗ്രസുമായുള്ള ചർച്ച നേരത്തെ തന്നെ നടത്തണമായിരുന്നു, എങ്കിൽ വിഷയത്തിൽ വിവാദം ഒഴിവാക്കാമായിരുന്നുവെന്ന് വിഎം സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.സർക്കാരിൻ്റെ തീരുമാനങ്ങൾ ഔചിത്യതോടെ വേണമായിരുന്നു. ചർച്ച നടത്തി നയം രൂപീകരിച്ച ശേഷം നയത്തിനു രൂപം കൊടുത്തിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഇല്ലാതാകുമായിരുന്നു. മദ്യവ്യാപനം തടയുന വിഷയം മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.also read; എൽഡിഎഫ് നികുതിയിളവ് പ്രഖ്യാപിച്ചിട്ടില്ല; എൽഡിഎഫിനെതിരെ പച്ചക്കള്ളം പറയുന്നത് മുഖ്യമന്ത്രി നിർത്തണമെന്ന് എംബി രാജേഷ്ഫിനാൻസ് ബിൽ അവതരിപ്പിക്കുമ്പോൾ ഈ പ്രൊപ്പോസൽ ഒഴിവാക്കണം എന്നാണ് തൻ്റെ ആവശ്യം. സർക്കാരിൻ്റെ എല്ലാ തീരുമാനങ്ങളും ഔചിത്യത്തോടെ വേണം നടപ്പിലാക്കാൻ. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവിൽ ബജറ്റ് നിർദ്ദേശം പിൻവലിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.The post മദ്യനികുതിയിളവിൽ ചർച്ച നേരത്തെ വേണമായിരുന്നു, ബജറ്റ് നിർദ്ദേശം പിൻവലിക്കണം; വിഎം സുധീരൻ appeared first on Kairali News | Kairali News Live.