കൊച്ചിയിലെ അമ്മത്തൊട്ടിൽ നിലച്ചിട്ട് മാസങ്ങൾ. എറണാകുളത്തെ ഏക ഹൈടെക് അമ്മത്തൊട്ടിലാണ് സെൻസർ തകരാറ് മൂലം പ്രവർത്തന രഹിതമായത്.അമ്മ തൊട്ടിലിൽ ഒരു കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടാൽ മിനിറ്റുകൾക്കുള്ളിൽ ശബ്ദ സന്ദേശം വഴി വിവരം എത്തേണ്ടിടത്തെല്ലാം എത്തും. എന്നാൽ ഈ അമ്മതൊട്ടിലിൻ്റെ ശബ്ദം നിലച്ചിട്ട് മൂന്ന് മാസത്തോളമായി. മാറാലയും പൊടിയും പിടിച്ച തൊട്ടിൽ, തകരാറിലായ ക്യാമറയും സെൻസറും മാത്രമാണ് എറണാകുളം ജനറൽ ആശുപതിയ്ക്കടുത്തുള്ള അമ്മ തൊട്ടിലിൽ അവശേഷിക്കുന്നത്.also read; ശമ്പള വർധനവിലെ ചർച്ച പരാജയം; ബിഷപ്പ് ഹൗസ് ഉപരോധിച്ച് തൃശൂർ അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നേഴ്സുമാർകുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയാൽ സെൻസറിലൂടെയാണ് വിവരം അറിയുക. ശേഷം ആശുപത്രിയുടെ നഴ്സിംഗ് സ്റ്റേഷനിൽ അലാറം കേൾക്കുന്ന രീതിയിലാണ് അമ്മത്തൊട്ടിലിന്റെ സംവിധാനം. ഈ സെൻസർ തകരാറിലായതോടെയാണ് അമ്മ തൊട്ടിൽ പ്രവർത്തനരഹിതമായത്. കഴിഞ്ഞ ദിവസമാണ് കുണ്ടന്നൂരിൽ ആണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ജില്ലയിലെ ഏക അമ്മത്തൊട്ടിലിൻ്റെ തകരാ ഉടനടി പരിഹരിക്കേണ്ടതുണ്ട്.The post എറണാകുളത്തെ അമ്മത്തൊട്ടിൽ പ്രവർത്തനരഹിതമായിട്ട് മൂന്ന് മാസം; സെൻസർ കേടാതായതെന്ന് വിശദീകരണം appeared first on Kairali News | Kairali News Live.