വനിതാ ടി 20 ലോകകപ്പിലെ നിർണ്ണായകമായ ഗ്രൂപ്പ് മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ പരാജയം ഏറ്റുവാങ്ങി ഇന്ത്യൻ വനിതകൾ. ലോർഡ്‌സിൽ നടന്ന ഗ്രൂപ്പ് മത്സരത്തിൽ ആറു വിക്കറ്റുകൾക്ക് തോറ്റ ടീം ഇതോടെ സെമിഫൈനൽ യോഗ്യത നേടാതെ ടൂർണമെന്റിൽ നിന്നും പുറത്തായി. 171 റൺസ് എന്ന വിജയലക്ഷ്യം തേടി കളത്തിലിറങ്ങിയ ഓസ്ട്രേലിയ 19ആം ഓവറിൽ നാല് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.Also Read:വനിതാ ടി 20 ലോകകപ്പ്: നിർണ്ണായക മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ 170 റൺസ് നേടി ഇന്ത്യസൂപ്പർ താരം എല്ലിസ് പെറി (56) , ആഷ്‌ലീ ഗാർഡ്‌നർ (53*) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് വിനയായത്. വെറും 57 പന്തിൽ നൂറ് റൺസുകളാണ് നാലാം വിക്കറ്റിൽ ഇരുവരും അടിച്ചുകൂട്ടിയത്. 9.1 ഓവറിൽ 68/3 എന്ന നിലയിൽ പരുങ്ങുകയായിരുന്ന ഓസ്‌ട്രേലിയയെ ഇരുവരും വിജയത്തിലെത്തിച്ചു. ഇന്ത്യയ്ക്കായി ശ്രീ ചരണി രണ്ടും , ദീപ്തി ശർമ്മ, രേണുക താക്കൂർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 27 പന്തിൽ 56 റൺസുകൾ നേടിയ നായികാ ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടി.The post വനിതാ ടി 20 ലോകകപ്പ്: ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യ പുറത്ത് appeared first on Kairali News | Kairali News Live.