കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ പത്താം ദിന പ്രതിഷേധത്തിന് പിന്തുണയുമായി പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ങ്ചുക്.മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സോനം വാങ് ചുകിന്റെ അനിശ്ചിതകാല നിരാഹാര സമരം ജന്തർ മന്ദിരിലെ സിജെപിയുടെ പ്രതിഷേധ നഗരിയിൽ ആരംഭിച്ചു. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്ന സിജെപിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് സോനം വാങ്ങ് ചുക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.also read; ‘പ്രധാൻ ഗോ ബാക്ക്’; കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭവുമായി പാറ്റകൾ, ഇന്ന് ജന്തർ മന്തറിൽ വൻ പ്രതിഷേധംജന്തർമന്തറിൽ സോനം വാങ്ങ് ചുക് എത്തിയതോടെ പോരാട്ട വീര്യം വർദ്ധിച്ചുവെന്ന് സ്ഥാപകൻ അഭിജിത് ദീപ്കെ വ്യക്തമാക്കി. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രധാൻ ഗോ ബാക്ക് ക്യാമ്പയിന് ഇന്ന് തുടക്കം കുറിച്ചു. കഴിഞ്ഞ ജൂൺ 20 മുതൽ ആരംഭിച്ച സിജെപി പ്രതിഷേധം ജന്ദർ മന്ദിറിൽ തുടരുകയാണ്.The post സിജെപി പ്രതിഷേധത്തിന് പിന്തുണയുമായി പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് appeared first on Kairali News | Kairali News Live.