‘കർത്തവ്യങ്ങൾ നിർവഹിച്ചത് രാഷ്ട്രീയ പക്ഷപാതമില്ലാതെ നീതിബോധത്തോടെ, 9 വർഷത്തെ സേവനങ്ങൾക്ക് ശേഷം പടിയിറങ്ങുന്നു’: ​ഗീനാ കുമാരി

Wait 5 sec.

ഒമ്പത് വർഷത്തെ സേവനങ്ങൾക്ക് ശേഷം പടിയിറങ്ങുന്നതായി ഗീനാ കുമാരി. കർത്തവ്യങ്ങൾ നിർവഹിച്ചത് രാഷ്ട്രീയ പക്ഷപാതമില്ലാതെ നീതിബോധത്തോടെ ആണെന്നും ഗീനാ കുമാരി ഫേസ്ബുക്കിൽ കുറിച്ചു. ഇഡി ആക്രമണ കേസിനെ തുടർന്ന് പുറത്താക്കിയതാണെന്ന മാധ്യമങ്ങളുടെ വാദത്തിനും ഗീനാ കുമാരി മറുപടി പറഞ്ഞു.2016 ഡിസംബർ മാസം ഇരുപത്തിനാലാം തീയതി മുതൽ സർക്കാർ അഭിഭാഷക എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഇക്കഴിഞ്ഞ ഒമ്പതരവർഷ കാലയളവിൽ ആത്മാർത്ഥതയോടെയും സത്യസന്ധതയോടെയും കേസുകൾ കൈകാര്യം ചെയ്യാനായി എന്ന ചാരിതാർത്ഥ്യത്തോടെ ഇന്ന് വിടവാങ്ങുകയാണ്. തീർച്ചയായും അനിവാര്യമായ വിടവാങ്ങൽ ആണെങ്കിലും ചില മാധ്യമങ്ങൾ പ്രതികാര നടപടിയെന്ന് വിശേഷിപ്പിക്കുന്നുണ്ട്. (ഉത്തരവിൽ അങ്ങനെയൊന്നുമില്ല എങ്കിലും)also read; എറണാകുളത്തെ അമ്മത്തൊട്ടിൽ പ്രവർത്തനരഹിതമായിട്ട് മൂന്ന് മാസം; സെൻസർ കേടാതായതെന്ന് വിശദീകരണംജില്ലാ ഗവൺമെൻറ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ എന്ന നിലയിൽ പോലീസ് നൽകിയ റിപ്പോർട്ട് കോടതി മുമ്പാകെ ഹാജരാക്കുകയും അതിനനുസരിച്ച് തന്നെ ജാമ്യ ഹർജിവാദം പറയുകയും ചെയ്തിട്ടുണ്ട്. ഇതിനേക്കാൾ ഗൗരവമുള്ളതും അല്ലാത്തതും രാഷ്ട്രീയ സംഘട്ടനങ്ങൾ കൊലപാതകം ബലാൽസംഗം ഉൾപ്പെടെ നൂറുകണക്കിന് കേസുകളിൽ ജാമ്യ ഹർജിയിൽ വാദം പറയുകയും വിചാരണ നടത്തുകയും ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെയും എം എൽഎമാരുടെയും കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.അതിൽ എൽഡിഎഫ് യുഡിഎഫ് എൻഡിഎ എന്ന പക്ഷപാതിത്വം കാണിച്ചിട്ടില്ല. നിയമത്തിനും നീതിബോധത്തിനും കോട്ടം തട്ടുന്ന തരത്തിൽ ഒരു ഇടപെടലും ഇക്കാലയളവിൽ ഒരു കേസിലും ഞാൻ നടത്തിയിട്ടില്ല. ഇനിയും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. എന്നെ സർക്കാർ ഏൽപ്പിച്ച കർത്തവ്യം പരമാവധി ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യം എനിക്കുണ്ട്.ഇക്കാലയളവിൽ എന്നോടൊപ്പം എന്റെ സഹഅഭിഭാഷകർ സീനിയർ, ജൂനിയർ അഭിഭാഷകർ, ജില്ല ഗവൺമെൻറ് പ്ലീഡർ ഓഫീസിലെ ജീവനക്കാർ, പ്രോസിക്യൂഷൻ വിങ്ങി ലെ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി പേരെടുത്ത് പറയാൻ ഒരുപാട് പേരുണ്ട്. അവരുടെ സഹായത്തോടുകൂടി അല്ലാതെ എനിക്ക് ഓഫീസ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമായിരുന്നില്ല എല്ലാവർക്കും നന്ദി. അഭിഭാഷകവൃത്തിയിൽ തെളിമയോടെ ഇനിയും ഉണ്ടാകുമെന്നും ഗീനാ കുമാരി ഫേസ്ബുക്കിൽ കുറിച്ചു.The post ‘കർത്തവ്യങ്ങൾ നിർവഹിച്ചത് രാഷ്ട്രീയ പക്ഷപാതമില്ലാതെ നീതിബോധത്തോടെ, 9 വർഷത്തെ സേവനങ്ങൾക്ക് ശേഷം പടിയിറങ്ങുന്നു’: ​ഗീനാ കുമാരി appeared first on Kairali News | Kairali News Live.