ഖത്തർ റാസ് ലഫാൻ സ്ഫോടനം; 13 പേർ മരിച്ചതായി ഖത്തർ ഊർജമന്ത്രി,മരിച്ചവരിൽ ഇന്ത്യക്കാരും

Wait 5 sec.

ഖത്തർ റാസ് ലഫാൻ ഇന്റസ്ട്രിയൽ ഫാക്ടറി സ്ഫോടനത്തിൽ 13 പേർ മരിച്ചതായി ഖത്തർ ഊർജമന്ത്രി. മരിച്ചവരിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിൽ 66 പേർക്ക് പരിക്കേറ്റു. ആക്രമണം അല്ല അപകടം ആണുണ്ടായതെന്നും ഊർജമന്ത്രി സ്ഥിരീകരിച്ചു.സാങ്കേതിക തകരാറിനെ തുടർന്നാണ് സ്ഫോടനം ഉണ്ടായതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. സ്ഫോടനത്തെ തുടർന്ന് സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല എന്നായിരുന്നു രാവിലെ പുറത്ത് വന്ന വിവരം.also read; ഖത്തർ എൽഎൻജി ഫാക്ടറിയിലെ സ്ഫോടനം‍; 18 പേരെ കാണാതായി, 54 പേർക്ക് പരുക്ക്ഇറാന്‍ ബോംബ് ആക്രമണത്തെത്തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഞായറാഴ്ച തൊഴിലാളികള്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ശ്രമിച്ചപ്പോഴാണ് സ്‌ഫോടനമുണ്ടായത്. യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ, ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ഷം അയഞ്ഞതോടെയാണ്, കയറ്റുമതി ടെര്‍മിനല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമം ഖത്തര്‍ ആരംഭിച്ചത്.The post ഖത്തർ റാസ് ലഫാൻ സ്ഫോടനം; 13 പേർ മരിച്ചതായി ഖത്തർ ഊർജമന്ത്രി, മരിച്ചവരിൽ ഇന്ത്യക്കാരും appeared first on Kairali News | Kairali News Live.