പന്ത്രണ്ടുകാരി സൈക്കിളിൽ നിന്നും വീണു മരിച്ച സംഭവം: നഗരസഭയുടേത് ഗുരുതര വീഴ്ച

Wait 5 sec.

കാക്കനാട് മാവേലിപുരത്ത് 12 കാരി സൈക്കിളിൽ നിന്നും വീണ് മരിച്ച സംഭവത്തിൽ നഗരസഭയുടേത് ഗുരുത വീഴ്ച. ഫ്ലാറ്റിലേക്കുള്ള റോഡ് നവീകരിച്ചപ്പോൾ സംരക്ഷണ ഭിത്തി ഉയർത്താത്തതാണ് അപകട കാരണം. സംരക്ഷണ ഭിത്തി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റ് അസോസിയേഷൻ പരാതി നൽകിയെങ്കിലും കൗൺസിലറും നഗരസഭയും നടപടിയെടുത്തില്ല.ഞായറാഴ്ച വൈകുന്നേരമാണ് 12 വയസ്സുള്ള റിഹാന കാതറിൻ സൈക്കിൾ ചവിട്ടുന്നതിനിടെ കൈവരി ഇല്ലാത്ത റോഡിൽ നിന്ന് താഴക്ക് വീണ് മരിച്ചത്. മാവേലിപുരത്തെ ഫ്ലാറ്റിലേക്കുള്ള വഴിയിൽ 20 അടി താഴ്ചയിലേക്ക് വീണായിരുന്നു അപകടം. ഒരാൾ ഉയരത്തിൽ ഈ ഭാഗത്ത് സംരക്ഷണ ഭിത്തി ഉണ്ടായിരുന്നു.Also read: ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച യുവാവ് മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ടിനായി പൊലീസ്എന്നാൽ ഒരു വർഷം മുന്നേ ഫ്ലാറ്റിലേക്കുള്ള റോഡ് സംരക്ഷണഭിത്തിയുടെ അതേ ഉയരത്തിൽ മണ്ണിട്ട് ഉയർത്തി. റോഡ് മണ്ണിട്ട് ഉയർത്തിയതിന് പിന്നാലെ പുതിയ സംരക്ഷണഭിത്തി ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റ് അസോസിയേഷൻ കൗൺസിലറെയും നഗരസഭയെയും ബന്ധപ്പെട്ടിരുന്നു. സംഭവത്തിൽ പരാതി നൽകിയിട്ട് ഒരു വർഷത്തിനു മുകളിലായെങ്കിലും കൗൺസിലർ ആയിഷ സുബൈറും നഗരസഭയും നടപടി കൈക്കൊണ്ടില്ലThe post പന്ത്രണ്ടുകാരി സൈക്കിളിൽ നിന്നും വീണു മരിച്ച സംഭവം: നഗരസഭയുടേത് ഗുരുതര വീഴ്ച appeared first on Kairali News | Kairali News Live.