ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച യുവാവ് മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ടിനായി പൊലീസ്

Wait 5 sec.

കോട്ടയത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച് യുവാവ് മരിക്കാൻ ഇടയായ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി പൊലീസ്. മരണം കാരണം അണുബാധ മൂലമെന്നാണ് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്ട്. വിശദമായ റിപ്പോർട്ടിനായി സാമ്പിളുകൾ ശാസ്ത്രീയ പരിശോധനക്ക് അയച്ചു.കോട്ടയം കുമരകം സ്വദേശി ജ്യോതിഷിന്റെ മരണത്തിൽ വിശദമായ അന്വേഷണമാണ് പൊലീസും, ഭക്ഷ്യവകുപ്പ് നടത്തുന്നത്. കുമരകത്തെ ഷാപ്പിൽ നിന്നും, കള്ളും തലക്കറിയും, കഴിച്ചതിതാണ് ജ്യോതിഷിന്റെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണകാരണം ഭക്ഷ്യവിഷബാധയെ തുടർന്നാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിൻ്റെ ഭാഗമായി പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസ് ശേഖരിച്ചു. വിശദമായ റിപ്പോർട്ട് എത്രയും വേഗം ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് പൊലീസ്. എങ്കിൽ മാത്രമേ കൂടുതൽ നടപടികളിലേക്ക് കടക്കാൻ കഴിയു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കെയായിരുന്നു ജ്യോതിഷിൻ്റ മരണം.Also read: ഷി​ഗെല്ല ഭീതിയിൽ കേരളം; സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചുജ്യോതിഷിന് ഒപ്പം ഉണ്ടായിരുന്ന 4 പേർ ചികിത്സയിൽ തുടരുകയാണ്. ശനിയാഴ്ച സംഘം പരിപ്പ് 900 ഷാപ്പിൽ നിന്ന് കള്ളിനൊപ്പം തലക്കറി പാഴ്‌സൽ വാങ്ങി കഴിച്ചിരുന്നു. കറിയിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റതായാണ് സംശയം. തലക്കറി കഴിക്കാതിരുന്ന രണ്ട് പേർക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ല. ഭക്ഷ്യവകുപ്പിനും തുടർന്ന് നടപടികളിലേക്ക് കടക്കണമെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രധാനമാണ്. ഭക്ഷ്യവിശവാദം മൂലം ആണെങ്കിൽ ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കാനാണ് അയ്മനം പഞ്ചായത്തിൻ്റെ തീരുമാനംThe post ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച യുവാവ് മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ടിനായി പൊലീസ് appeared first on Kairali News | Kairali News Live.