മഴക്കാലത്ത് കാറിനുള്ളിൽ ദുർ​ഗന്ധം അനുഭവപ്പെടുന്നുണ്ടോ ? ഒഴിവാക്കാൻ ചില വഴികളുണ്ട്

Wait 5 sec.

മഴക്കാലത്ത് കാർ ഉടമകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കാറിനുള്ളിലെ ദുർ​ഗന്ധം. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പവും നന‍ഞ്ഞ വസ്ത്രങ്ങളും കാർ സീറ്റിലെ ഈർപ്പവുമാണ് ഇതിന് പിന്നിലെ കാരണം. എത്ര വഴികൾ പരീക്ഷിച്ചിട്ടും ഇതിൽ നിന്ന് മോചനം ഇല്ലെന്ന് പറയുന്നവരാണ് പലരും. എന്നാൽ എത്ര കടുകട്ടി ദുർ‌​ഗന്ധവും മാറാൻ ചില വഴികളുണ്ട്.മഴക്കാലത്ത് കാറിനുള്ളിലെ ഫ്ലോർമാറ്റുകൾ എപ്പോഴും ഉണങ്ങിയിരിക്കാൻ ശ്രദ്ധിക്കണം. തുണി കൊണ്ടുള്ള മാറ്റുകൾക്ക് റബ്ബ‍‍ർ മാറ്റുകൾ ഉപയോ​ഗിക്കുന്നത് ഈർപ്പം തങ്ങിനിൽക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. നനഞ്ഞ കുടകളും റെയിൻകോട്ടുകളും കാറിൽ സൂക്ഷിക്കുന്നത് ഒഴിവാക്കി പകരം പ്ലാസ്റ്റിക് കവറുകൾ ഉപയോ​ഗിക്കാം.also read; പരിചയപ്പെടാം ചില ഡീസല്‍ എസ്‌യുവി മോഡലുകള്‍ കാറുകളിൽ പലപ്പോഴും ദുർ​ഗന്ധത്തിന്റെ പ്രധാന ഉറവിടം എസി കാബിനുകളാണ്. മഴക്കാലത്ത് ഈ ഫിൽട്ടറുകളിൽ പൂപ്പൽ പിടിക്കാനും ബാക്ടീരിയ വളരാനും സാധ്യത കൂടുതലാണ്. അതിനാൽ എസി വെന്റുകൾ വൃത്തിയാക്കുകയും ആവശ്യമെങ്കിൽ ഫിൽട്ടർ മാറ്റുകയും ചെയ്യുന്നത് ശുദ്ധവായു ലഭിക്കുന്നതിന് കാരണമാവും.ക്യാബിനുള്ളിലെ ഈർപ്പം മാറ്റാൻ സിലിക്ക ജെൽ പാക്കറ്റുകൾ, അല്ലെങ്കിൽ ആക്റ്റിവേറ്റഡ് ചാർക്കോൾ ബാ​ഗുകൾ സീറ്റിനടിയി സൂക്ഷിക്കാവുന്നതാണ്. ഇവ വായുവിലെ ഈർപ്പം ആ​ഗിരണം ചെയ്യുകയും ദുർ​ഗന്ധം വരുന്നത് തടയുകയും ചെയ്യുന്നു. സീറ്റുകളിൽ വെള്ളം വീണാൽ ഉടൻ വാക്വം ക്ലീനർ ഉപയോ​ഗിച്ച് വൃത്തിയാക്കുക. കാറിന്റെ വാതിലുകളിലെ റബ്ബർ ബീഡിം​​ഗുകൾ കേടുകൂടാതെ ഇരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഇവയിലൂടെ വെള്ളം അകത്തേക്ക് ഇറങ്ങുന്നത് ഫ്ലോ‍ർ ബോർഡ് തുരുമ്പിക്കാനും ദുർ​ഗന്ധം വമിക്കാനും കാരണമാവും. മഴക്കാലത്തിന് മുമ്പ് ആന്റി ബാക്ടീരിയൽ ക്ലീനിംഗ് ചെയ്യുന്നത് ഇത് ഒഴിവാക്കും.The post മഴക്കാലത്ത് കാറിനുള്ളിൽ ദുർ​ഗന്ധം അനുഭവപ്പെടുന്നുണ്ടോ ? ഒഴിവാക്കാൻ ചില വഴികളുണ്ട് appeared first on Kairali News | Kairali News Live.