വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ ചവറ നിയോജക മണ്ഡലത്തിന് പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നൽകി. പുതിയതായി ബജറ്റിൽ നിർദ്ദേശിച്ചിരിക്കുന്നതായി പറയപ്പെടുന്ന തെക്കുംഭാഗം-കാടൻ മൂല- കൊച്ചുതുരുത്തു പാലം പോലും കഴിഞ്ഞ എൽ ഡി എഫ് സർക്കാർ 15 കോടി രൂപ ബജറ്റിൽ മാറ്റി വച്ച് ഭരണാനുമതി നൽകിയതാണ്.യഥാർത്ഥത്തിൽ ഈ നിർദ്ദിഷ്ട പാലം 2021-22 ലെ ബഡ്ജറ്റ് നിർദ്ദേശമാണ്. ആദ്യം 10 കോടി അനുവദിക്കുകയും പിന്നീട് എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോൾ 14.35 കോടി ആക്കി ഉയർത്തുകയും ചെയ്തു. വീണ്ടും എസ്റ്റിമേറ്റ് റിവൈസ് ചെയ്യേണ്ടി വന്നതിനെ തുടർന്ന് തുക 15.25 കോടിയായി വർദ്ധിപ്പിച്ചു. അതിനും ഭരണാനുമതിയായി ടി എസ് ലഭിച്ചു.Also read: കാപ്പ കേസ് പ്രതിയെ സംരക്ഷിക്കുന്നു; കൗൺസിലർക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ റിലെ സത്യാഗ്രഹം: അഡ്വ. എസ് പി ദീപക്പക്ഷെ പാലത്തിന്റെ തുടക്കത്തിൽ എട്ട് സെന്റ് ഭൂമി ഉടമസ്ഥർ വിട്ടുതരാത്തതിനാൽ അക്വയർ നടപടി സ്വീകരിക്കേണ്ടി വന്നു. 10 ലക്ഷം രൂപ തുരുത്ത് നിവാസികൾ സ്വരൂപിച്ച് ഭൂമി വാങ്ങി നൽകി. ഇതാണ് വസ്തുത എന്നിരിക്കെ പാലം യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി ഷിബു ബേബിജോൺ ബജറ്റിൽ പ്രഖ്യാപിച്ചതിനെ നാട്ടുകാർ ചോദ്യം ചെയ്തു.The post യുഡിഎഫ് ബജറ്റ്: ചവറ നിയോജക മണ്ഡലത്തിന് പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നൽകി appeared first on Kairali News | Kairali News Live.