ബീറ്റ്റൂട്ട് ജ്യൂസും ച്യൂയിങ് ഗവും; ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ പുതിയ കണ്ടെത്തൽ

Wait 5 sec.

ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ മരുന്നുകൾക്കും കർശന ഡയറ്റുകൾക്കും പുറമെ പുതിയൊരു മാർഗം കണ്ടെത്തിയതായി പഠന റിപ്പോർട്ട്. ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചതിന് ശേഷം ച്യൂയിങ് ഗം ചവയ്ക്കുന്നത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കാമെന്നാണ് ഗവേഷകർ പറയുന്നത്.ലണ്ടനിലെ കിംഗ്‌സ് കോളേജ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ബീറ്റ്റൂട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നൈട്രേറ്റ് വായിലുള്ള ബാക്ടീരിയകളുടെ സഹായത്തോടെ നൈട്രൈറ്റായി മാറുന്നു. പിന്നീട് ഇത് നൈട്രിക് ഓക്സൈഡായി രൂപാന്തരപ്പെടുകയും രക്തക്കുഴലുകൾ വികസിപ്പിച്ച് രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതുവഴി രക്തസമ്മർദം കുറയാൻ സഹായകമാകുമെന്നാണ് പഠനത്തിൽ പറയുന്നത്.ഗവേഷകരുടെ വിശദീകരണമനുസരിച്ച്, മധുരമുള്ള ച്യൂയിങ് ഗം ചവയ്ക്കുമ്പോൾ വായിലെ ഉമിനീരിന്റെ അസിഡിറ്റി വർധിക്കുന്നു. ഇത് നൈട്രേറ്റിൽ നിന്ന് നൈട്രൈറ്റ് രൂപപ്പെടുന്ന പ്രക്രിയ വേഗത്തിലാക്കുകയും ബീറ്റ്റൂട്ടിന്റെ ഗുണഫലം കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യുന്നു.എന്നാൽ, ഈ കണ്ടെത്തലിനെ ചികിത്സാ മാർഗമായി കാണരുതെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉയർന്ന രക്തസമ്മർദത്തിനുള്ള മരുന്നുകൾക്ക് പകരമായി ഈ രീതി ഉപയോഗിക്കാനാവില്ലെന്നും അവർ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് പ്രമേഹരോഗികൾ മധുരമുള്ള ച്യൂയിങ് ഗം ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശം തേടേണ്ടതുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.ജീവിതശൈലി മാറ്റങ്ങൾക്കും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾക്കും ഒപ്പമുള്ള ഒരു സഹായക മാർഗമായാണ് ഈ കണ്ടെത്തലിനെ കാണേണ്ടതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.The post ബീറ്റ്റൂട്ട് ജ്യൂസും ച്യൂയിങ് ഗവും; ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ പുതിയ കണ്ടെത്തൽ appeared first on ഇവാർത്ത | Evartha.