മദ്യ വ്യാപനം പ്രോത്സാഹിപ്പിക്കുന്ന നടപടികൾ ഒഴിവാക്കണം; മുഖ്യമന്ത്രിയെ കണ്ട് കേരള മുസ്ലിം ജമാഅത്ത് നേതാക്കൾ

Wait 5 sec.

തിരുവനന്തപുരം | സംസ്ഥാനത്ത് മദ്യവ്യാപനത്തിന് വഴിയൊരുക്കുന്ന നടപടികളെ പ്രോത്സാഹിപ്പിക്കരുതെന്ന് കേരള മുസ് ‌ലിം ജമാഅത്ത് നേതാക്കൾ സർക്കാറിനോട് ആവശ്യപ്പെട്ടു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി തങ്ങളുടെ നേതൃത്വത്തിൽ നേതാക്കൾ മുഖ്യമന്ത്രി വി ഡി സതീശനുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്.ഘട്ടം ഘട്ടമായി മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ട് വരുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഒപ്പം, ലഹരി വ്യാപനം തടയുന്നതിന് സർക്കാർ ആരംഭിച്ച ഓപറേഷൻ തുഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിക്കും പിന്തുണ വാഗ്ദാനം ചെയ്തു.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഖലീൽ തങ്ങളെ ‘തൂഫാൻ വാരിയർ’ ബാഡ്ജ് ധരിപ്പിക്കുന്നുസർക്കാറിന്റെ ജനോപകാരപ്രദമായ മുഴുവൻ നടപടികളുമായി സഹകരിക്കുമെന്നും നേതാക്കൾ അറിയിച്ചു. തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, തദ്ദേശ സ്വയം ഭരണമന്ത്രി കെ എം ഷാജി, സഹകരണ മന്ത്രി എം ലിജു, കൃഷിമന്ത്രി ടി സിദ്ധീഖ് എന്നിവരുമായും നേതാക്കൾ കൂടിക്കാഴ്‌ച നടത്തി.കേരള മുസ്‍ലിം ജമാഅത്ത് നേതാക്കൾ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തുന്നുആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ തങ്ങളെ തുഫാൻ വാരിയർ ബാഡ്‌ജ് ധരിപ്പിച്ചു. കൂടിക്കാഴ്‌ചയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ എൻ അലി അബ്ദുല്ല, മജീദ് കക്കാട്, എസ് വൈ എസ് സംസ്ഥാന വൈസ്പ്രസിഡന്റ്റ് സിദ്ദീഖ് സഖാഫി നേമം, കെ പി നൗഷാദ് അലി എം എൽ എ പങ്കെടുത്തു.ഖലീൽ തങ്ങൾ തദ്ദേശ സ്വയം ഭരണ മന്ത്രി കെ എം ഷാജിയുമായി കൂടിക്കാഴ്ച നടത്തുന്നുContent Highlights:Kerala Muslim Jamaat leaders urged the government to reduce liquor availability step by step. Led by Sayyid Ibraheemul Khaleel Al Bukhari, they met ministers and offered full support for the Operation Toofan anti-narcotics campaign. Leader Bukhari was honored with the Toofan Warrior badge.