ആംബുലൻസിനും പിഴ ചുമത്തി മോട്ടോർ വാഹനവകുപ്പ്. വാഹനത്തിന് മോഡിഫിക്കേഷൻ എന്നാരോപിച്ചായിരുന്നു മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത്. 5500 രൂപയാണ് പിഴയിട്ടത്. അധിക ലൈറ്റുകൾ ഘടിപ്പിച്ചെന്നാരോപിച്ച് മോഡിഫിക്കേഷൻ എന്ന കാരണത്താലാണ് എം വി ഡി പിഴ ചുമത്തിയത്.Also read: തൃശൂരിൽ കാട്ടാന ആക്രമണത്തിൽ ഊരുമൂപ്പന് പരുക്കേറ്റുലൈറ്റുകള്‍ ഘടിപ്പിച്ചത് കാട്ടാന ശല്യം രൂക്ഷമായതിനാലാണെന്ന് ഡ്രൈവർ പറഞ്ഞു. കാലടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ആംബുലൻസിനാണ് പിഴയിട്ടത്. കാട്ടാന ശല്യം രൂക്ഷമായ മേഖലയാണ് ഇത്.വിഷയം വാർത്തയായതോടെ വലിയ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്. മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ വി ഡി സതീശൻ സർക്കർ ഇപ്പോൾ ചെയ്യുന്ന നടപടികൾക്കെതിരെയാണ് വിമർശനം ഉയർന്ന് വരുന്നത്.Also read: ’30 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 87 പേർ, വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ ആരോഗ്യമന്ത്രീ’: വീണാ ജോർജ്വലിയ പിഴത്തുകയാണ് ഇപ്പോൾ ജനങ്ങൾക്ക് മേൽ ചുമത്തുന്നത്. കഴിഞ്ഞ ദിവസം ബംബർ ഘടിപ്പിച്ച കോൺഗ്രസ് പ്രവർത്തകന് ലഭിച്ച വലിയ പിഴത്തുകയും സമൂഹമാധ്യമത്തിൽ വലിയ ചർച്ചയായിരുന്നു.The post ലൈറ്റ് ഘടിപ്പിച്ചു; ആംബുലൻസിനും പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് appeared first on Kairali News | Kairali News Live.