റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാൻ വാതക വിതരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിലും തീപിടുത്തത്തിലും 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ എംബസി. അപകടത്തിൽ 66 പേർക്ക് പരിക്കേറ്റതായും ഊർജകാര്യ മന്ത്രിയും ഖത്തർ എനർജി സി.ഇ.ഒ-യുമായ സാദ് ഷെരിദ അൽ-കാബി ദോഹയിൽ വാർത്താസമ്മേളനത്തിലാണ് അറിയിച്ചത്.ഞായറാഴ്ച രാത്രി ഏകദേശം 10:30 ഓടെയാണ് അപകടമുണ്ടായതെന്നും സംഭവത്തിന് പിന്നിൽ അട്ടിമറിയോ മറ്റെന്തെങ്കിലും ശത്രുതാപരമായ പ്രവർത്തനമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ എനർജി എമർജൻസി റെസ്‌പോൺസ് ടീമും സിവിൽ ഡിഫൻസും ചേർന്ന് വളരെ വേഗം തീയണച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.also read; ഖത്തർ റാസ് ലഫാൻ സ്ഫോടനം; 13 പേർ മരിച്ചതായി ഖത്തർ ഊർജമന്ത്രി, മരിച്ചവരിൽ ഇന്ത്യക്കാരുംമരിച്ച 13 പേരിൽ ഇന്ത്യക്കാരും പാകിസ്ഥാനികളും ഉൾപെടുന്നുണ്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 66 പേരും അപകടനില തരണം ചെയ്തിട്ടുണ്ട്. അടിയന്തര അറ്റകുറ്റപ്പണികൾ കാരണം 2025 ഡിസംബർ മുതൽ ബർസാൻ പ്ലാന്റിലെ ഉത്പാദനം നിർത്തിവെച്ചിരിക്കുകയായിരുന്നുവെന്നും രണ്ട് ദിവസം മുമ്പാണ് ഉൽപാദനം പുനരാരംഭിച്ചതെന്നും വാർത്താസമ്മേളനത്തിൽ സാദ് ഷെരിദ അൽ-കാബി വിശദീകരിച്ചു. അതേസമയം,അപകടം കയറ്റുമതിയെ ബാധിക്കില്ലെന്നും, പ്രാദേശിക പ്ലാന്റിലാണ് അപകടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ,രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാനുള്ള ശേഷിയെ അപകടം ബാധിക്കില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.The post ഖത്തർ റാസ് ലഫാൻ സ്ഫോടനത്തിൽ 13 പേർ മരിച്ച സംഭവം; അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ എംബസി appeared first on Kairali News | Kairali News Live.