മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അസത്യപ്രചരണം നടത്തിയ ഫാത്തിമ തഹ്ലിയക്കെതിരെ വിമർശനം രൂക്ഷം

Wait 5 sec.

നിയമസഭാ സമ്മേളനത്തിനിടെയാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്ലിയ അസത്യപ്രചരണം നടത്തിയത്. കേരളത്തിൽ ദുരന്തം ഉണ്ടായപ്പോൾ ആ സന്ദർഭങ്ങളിൽ ഒന്നും മുഖ്യമന്ത്രി പിണറായി വിജയൻ അവിടെ എത്തിയില്ല എന്നായിരുന്നു ഫാത്തിമ തഹ്ലിയയുടെ പച്ചക്കള്ളം.കഴിഞ്ഞ 10 വർഷം കേരളം രാഷ്ട്രീയപരമായി അനാഥത്വത്തിൽ ആയിരുന്നു എന്നും ഫാത്തിമ തഹ്ലിയ പറയുന്നു.കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളം മഹാമാരികളും മുമ്പ് എങ്ങും ഉണ്ടായിട്ടില്ലാത്ത പ്രകൃതിദുരന്തങ്ങളും നേരിട്ടപ്പോൾ മുന്നിൽ നിന്ന് നയിച്ച കഴിവുറ്റ ഭരണാധികാരി ആയിരുന്നു പിണറായി വിജയൻ. കേന്ദ്രസർക്കാർ സഹായം മുടക്കിയപ്പോഴും അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന യുഡിഎഫ് കാലു വാരിയെപ്പോഴും പിണറായി വിജയൻ നടത്തിയ ഇടപെടലുകൾ ചരിത്രത്തിൽ രേഖപ്പെടുത്തുന്നതാണ്.Also Read: മദ്യനികുതി ഇളവ്; ബില്ല് പാസാക്കിയ ശേഷം ചർച്ചയ്ക്ക് എന്ത് പ്രസക്തിയെന്ന് കെ.എൻ ബാലഗോപാൽനിയമസഭയിൽ ഇത്തരത്തിൽ അസത്യപ്രചരണം നടത്തിയ ഫാത്തിമ തഹ്ലിയക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.The post മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അസത്യപ്രചരണം നടത്തിയ ഫാത്തിമ തഹ്ലിയക്കെതിരെ വിമർശനം രൂക്ഷം appeared first on Kairali News | Kairali News Live.