അമ്മയ്ക്കും കുഞ്ഞിനും പിന്നാലെ പിതാവിനെയും മരിച്ച നിലയിൽ കണ്ടെത്തി; 13കാരിക്കായി തിരച്ചിൽ തുടരുകയാണ്

Wait 5 sec.

എറണാകുളം| മൂവാറ്റുപുഴയാറില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം കൂട്ട ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കാണാതായ നെന്മാറ സ്വദേശി നാരായണന്റെ മൃതദേഹവും കണ്ടെത്തി. ഇന്നലെ ഇവരുടെ ഭാര്യയെയും കുഞ്ഞിനെയും കണ്ടെത്തിയിരുന്നു. ഇവരുടെ പതിമൂന്ന് വയസുള്ള മകളെ ഇതുവരെയും കണ്ടെത്താനായില്ല. കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്.ആറ്റുതീരം പാര്‍ക്കിന് സമീപത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം പിറവത്ത് മൂവാറ്റുപുഴയാറ്റിലെ മുളക്കുളം കളമ്പൂര്‍ പാലത്തിന് സമീപത്തുനിന്നും ആറാട്ടുകടവ് ഭാഗത്തുനിന്നുമാണ് ആദ്യം മൃതദേഹങ്ങള്‍ കണ്ടെത്തിയത്.തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മരിച്ചത് മൂവാറ്റുപുഴയില്‍ താമസിക്കുന്ന നെന്മാറ സ്വദേശിനി ബിജിയും മക്കളുമാണെന്ന് തിരിച്ചറിഞ്ഞത്. ഇവര്‍ കോതമംഗലത്തായിരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത്. ബിജിമോളും മക്കളും പാര്‍ക്കിന് സമീപത്തെ കടയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കാഴ്ച പരിമിതിയുള്ളയാളാണ് ബിജിമോള്‍. മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് വൈകിട്ടോടെ പൂര്‍ത്തിയാകും.Content Highlights:The body of a missing man from Nemmara was recovered from the Muvattupuzha river near Attuteeram Park. The bodies of his wife, who was visually impaired, and their child had been found earlier in the same area. A preliminary police investigation suggests the incident was a mass suicide.